ഗാന്ധിയൻ പി.ഗോപിനാഥൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ചു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

8 July 2022

ഗാന്ധിയൻ പി.ഗോപിനാഥൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ചു

പി.പി.ചെറിയാൻ

ഡാളസ് : ഡാളസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റിന്റെ ആരംഭത്തിൽ അതിന്റെ സജീവ സാന്നിദ്ധ്യമായിരുന്ന ഗാന്ധിയൻ പി.ഗോപിനാഥൻ നായരുടെ നിര്യാണത്തിൽ ഇന്ത്യൻജീവകാരുണ്യ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയും അമേരിക്കയിലെ ഡാളസ്സിൽ സ്ഥിര താമസക്കാരനുമായ ജോസഫ് ചാണ്ടി അനുശോചിച്ചു.

ജൂലൈ അഞ്ചിന് നൂറാമത്തെ വയസ്സിൽ അന്തരിച്ച അദ്ദേഹത്തിൻറെ തികഞ്ഞ ഗാന്ധിയൻ രീതിയിലുള്ള ജീവിത ചര്യ യുവാക്കൾക്ക് എന്നും മാതൃകയായിരുന്നു. ഭൂദാന പ്രസ്ഥാനക്കാലത്ത് വിനോബാഭാവേയുമായി ചേർന്ന് സംഘടിപ്പിച്ച ഏതാണ്ട് പതിമൂന്നു കേരള പര്യടനങ്ങളിൽ അദ്ദേഹം മുഴുവൻ സമയ പ്രവർത്തനകനായി പങ്കെടുത്തു.

പദ്മശ്രീ അവാർഡ് ലഭിച്ച അദ്ദേഹത്തിന് ,2016 ൽ കേരള ഗാന്ധി സ്മാരക നിധി ഏർപ്പെടുത്തിയ സോഷ്യൽ സർവിസ് അവാർഡിന് തിരഞ്ഞെടുക്കപെട്ടപ്പോൾ അദ്ദേഹത്തോടൊപ്പം അതേ അവാർഡിനർഹനായി എന്നത് അഭിമാനത്തോടെ ഒര്കുന്നതായി ജോസഫ് ചാണ്ടി പറഞ്ഞു.തിരുവനന്തപുരത്തു വെച്ചു നടന്ന ചടങ്ങിൽ അന്നത്തെ ധനകാര്യ മന്ത്രി ശങ്കരനാരായണനിൽ നിന്നുമാണ് അവാർഡ് ഏറ്റുവാങ്ങിയതെന്നും ചാണ്ടി അനുസ്മരിച്ചു .ട്രസ്റ്റിന്റെ ഒട്ടു മിക്ക യോഗങ്ങളിലും അദ്ദേഹത്തിന് ആരോഗ്യമുണ്ടായിരുന്ന കാലങ്ങളിൽ പത്‌നീ സമേതം പങ്കെടുക്കുമായിരുന്നുവെന്നു ജോസഫ് ചാണ്ടി അനുശോചന കുറിപ്പിൽ അറിയിച്ചു.

ജോസഫ് ചാണ്ടി