ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാന്‍

sponsored advertisements

sponsored advertisements

sponsored advertisements

5 July 2022

ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യയുടെ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിൽ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. മല്ലപ്പള്ളിയിലെ ഒരു സിപിഐഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍.

മന്ത്രിയുടെ വാക്കുകള്‍… ‘ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാര്‍ പറഞ്ഞ് എഴുതിയെടുത്ത ഒരു ഭരണഘടനയാണ്. ജനങ്ങളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു’. കോടതികയേയും നീതിന്യായ വ്യവസ്ഥയേയും പ്രസംഗത്തില്‍ മന്ത്രി രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയ മന്ത്രി ഭരണഘടനയെ പരസ്യമായി അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട് . ഇന്നലെ സിപിഐഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ പേജിലുള്‍പ്പെടെ സജി ചെറിയാന്റെ വിവാദപ്രസംഗം പങ്കുവച്ചിരുന്നു. എന്നാല്‍ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ഈ വീഡിയോ നീക്കം ചെയ്യുകയായിരുന്നു.