ചിക്കാഗോ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഹംഗര്‍ ഹണ്ട് ഇന്‍റര്‍നാഷണല്‍ ഉദ്ഘാടനം ചെയ്തു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements


26 July 2022

ചിക്കാഗോ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഹംഗര്‍ ഹണ്ട് ഇന്‍റര്‍നാഷണല്‍ ഉദ്ഘാടനം ചെയ്തു

തോമസ് മാത്യു
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ‘ഹംഗര്‍ ഹണ്ട് ഇന്‍റര്‍നാഷണല്‍’-ഇന്ത്യക്കു വെളിയില്‍ ആദ്യമായി അമേരിക്കയിലെ ചിക്കാഗോയില്‍ വെച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു. ‘കിഡ്നി അച്ചന്‍’ എന്നറിയപ്പെടുന്ന റവ.ഫാ. ഡേവിസ് ചിറമേലിന്‍റെ പുതിയ സംരംഭമായ വിശക്കുന്നവന് ഒരു നേരത്തെ ആഹാരം കൊടുക്കുവാനായി ലോകോത്തര നിലവാരത്തില്‍ രൂപീകരിച്ച ഒരു സംരംഭമാണ് ഹംഗര്‍ ഹണ്ട് ഇന്‍റര്‍നാഷണല്‍.
ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ജോഷി വള്ളിക്കളത്തിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ചിക്കാഗോ രൂപതാ ബിഷപ് മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. വികാരി ജനറാളും സെ. മേരീസ് ക്നാനായ പള്ളി വികാരിയുമായ ഫാ. തോമസ് മുളവനാല്‍, സ്കോക്കി വില്ലേജ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ അനില്‍ പിള്ള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹംഗര്‍ ഹണ്ട് ഇന്‍റര്‍നാഷണലിന്‍റെ അമേരിക്കയിലെ കോ-ഓര്‍ഡിനേറ്ററായ തോമസ് ചിറമേല്‍, കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കേരളാ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഷിബു പീറ്റര്‍, പീറ്റര്‍ കുളങ്ങര എന്നിവരും ആശംസകളര്‍പ്പിച്ചു സംസാരിച്ചു. പരിപാടിയുടെ മാസ്റ്റര്‍ ഓഫ് സെറിമണി ഡോ. സിബിള്‍ ഫിലിപ്പ്, ഡോ. സ്വര്‍ണ്ണം ചിറമേല്‍ എന്നിവരായിരുന്നു. തോമസ് മാത്യു, അനില്‍ ശ്രീനിവാസന്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സജി തോമസ്, മനോജ് തോമസ് സെബാസ്റ്റ്യന്‍ വാഴേപറമ്പില്‍, റോസ് വടകര, ഷൈനി തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ട്രഷറര്‍ ഷൈനി ഹരിദാസ് ഏവര്‍ക്കും കൃതജ്ഞതയര്‍പ്പിച്ചു.
ഹംഗര്‍ ഹണ്ട് ഇന്‍റര്‍നാഷണലിന്‍റെ ഫണ്ടിലേക്കുള്ള ആദ്യസംഭാവന ചിക്കാഗോ മലയാളി അസോസിയേഷന്‍ ഫാ. ഡേവിസ് ചിറമേലിനു കൈമാറി. അച്ചന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മാനിച്ചുകൊണ്ട് ഒരു പ്രശംസാഫലകം നല്കി ചടങ്ങില്‍വെച്ച് ആദരിച്ചു. ഹംഗര്‍ ഹണ്ട് ഇന്‍റര്‍നാഷണലിന്‍റെ ഒരു പോര്‍ട്ടല്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍റെ വെബ്സൈറ്റില്‍ ഉണ്ടാക്കുന്നതാണെന്ന് പ്രസിഡണ്ട് ജോഷി വള്ളിക്കളം അറിയിച്ചു.
മനുഷ്യസ്നേഹത്തിന്‍റെ പുതിയ വെള്ളിക്കതിരുകള്‍ ലോകമെമ്പാടും പ്രശോഭിതമാക്കുവാന്‍ രൂപീകരിച്ച ചിറമേലച്ചന്‍റെ പുതിയ പ്രസ്ഥാനം നിലവിളക്കു തെളിച്ചുകൊണ്ട് ബിഷപ് മാര്‍ ജോയി ആലപ്പാട്ട് ലോകത്തിനു സമര്‍പ്പിച്ചു. ഇന്ന് ലോകം അനുഭവിക്കുന്ന മനുഷ്യരാശിയുടെ നിലനില്പിനുപോലും ഭീഷണിയായുള്ള ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ കോടാനുകോടികളുടെ കണ്ണീരൊപ്പാന്‍ അനേകം രാഷ്ട്രത്തലവډാര്‍ തല പുണ്ണാക്കുമ്പോള്‍ നൂതന ആശയങ്ങളുടെ കലവറയായ ചിറമേലച്ചന് ഉദിച്ച ആശയങ്ങള്‍ പ്രാവര്‍ത്തികവും വളരെയെളുപ്പത്തില്‍ ലോകം മുഴുവന്‍ എത്തിക്കാന്‍ കഴിയുന്നതുമാണ്.
ക്യാമറകളുടെ കണ്ണുകള്‍ ചിമ്മാനില്ലാത്തൊരിടത്ത് ആശുപത്രിയുടെ സര്‍ജറി മുറിക്കുള്ളില്‍ സ്വന്തം ശരീരം കീറിമുറിച്ച്, സ്വന്തം കിഡ്നി ജീവിതത്തില്‍ മുന്‍പരിചയം പോലുമില്ലാത്ത, ജാതിമത ചിന്തകള്‍ മറിച്ചിട്ടുകൊണ്ട് ഒരന്യമതക്കാരന് ദാനംചെയ്ത് ചരിത്രത്തിന്‍റെ താളുകളില്‍ തങ്കലിപികളില്‍ എഴുതപ്പെട്ട ഒരു ഉദ്ഘാടനം നടത്തിയ അദ്ദേഹത്തിന്‍റെ മറ്റൊരു പ്രസ്ഥാനമാണ് കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ഇന്ന് ആയിരങ്ങള്‍ അച്ചന്‍റെ കാല്പ്പാടുകള്‍ പിന്തുടരുകയും കിഡ്നി ദാനം മാനുഷികവും അപകടരഹിതവുമെന്നും പറയാവുന്ന ഒരു സല്‍പ്രവൃത്തിയാണെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ലോകം മുഴുവന്‍ യാത്ര ചെയ്തുകൊണ്ട് സ്വയം തെളിയിക്കുകയാണ്.
കേരളത്തിലുള്ള എല്ലാ പട്ടണങ്ങളിലും ഏതാനും ഹോട്ടലുകള്‍ തെരഞ്ഞെടുത്തുകൊണ്ട് ഓരോ ബോര്‍ഡ് സ്ഥാപിച്ച ശേഷം അവിടെനിന്നും വിശക്കുന്നവര്‍ക്ക് ഓരോ ദിവസവും പത്ത് പേര്‍ക്കെങ്കിലും ബിരിയാണി കൊടുക്കുവാന്‍ ഏര്‍പ്പാടു ചെയ്യുകയാണ്. അതിന്‍റെ ചെലവിനുള്ള ഒരു ഡോളര്‍-ഒരു ബിരിയാണി എന്ന നിരക്കില്‍ സംഭാവന നല്കാനുള്ള സ്പോണ്‍സര്‍മാരെ കണ്ടെത്തി ഈ സംഘടന പണം എല്ലാ ഹോട്ടലുകള്‍ക്കും നല്കും. നിലവില്‍ റോട്ടറി ക്ലബുകള്‍ പോലുള്ളവര്‍ വഴി പണം സമാഹരിച്ച് ജയിലില്‍ ജയില്‍പുള്ളികളെക്കൊണ്ട് ഭക്ഷണം പാകം ചെയ്യിക്കാനുള്ള സംരംഭം വന്‍ വിജയമായിരുന്നു എന്നും അതേ മാതൃകയില്‍ ചിക്കാഗോയുടെ ഹൃദയഭൂമിയില്‍ രൂപംകൊണ്ട ഈ പ്രസ്ഥാനം ലോകത്തിന്‍റെ വിശപ്പടക്കാനുള്ള ഒരു വന്‍മരമായി വളര്‍ന്നു പന്തലിക്കുമെന്നും കിഡ്നി അച്ചനെന്ന ഓമനപ്പേരിലറിയപ്പെടുന്ന ചിറമേലച്ചന്‍ പ്രത്യാശ പ്രകടിപ്പിച്ചു.