ചിക്കാഗോ: ഇന്‍ഡ്യാനാപോളിസില്‍ നടന്ന കെസിസിഎന്‍എ കണ്‍വന്‍ഷനില്‍ അതിഥിയായെത്തിയ തോമസ് ചാഴികാടന് എം.പി അമേരിക്കയിലെ ഹ്രസ്വസന്ദര്‍ശനത്തിനിടയില്‍ സെന്റ് തോമസ് സീറോമലബാര്‍ കാത്തലിക് ബിഷപ്സ് ഹൗസ് സന്ദര്‍ശിച്ചു. സെന്റ് തോമസ് സീറോമലബാര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ഒക്ടോബര്‍ ഒന്നിന് സ്ഥാനാരോഹണം ചെയ്യുന്ന ബിഷപ് മാര്‍ ജോയി ആലപ്പാട്ട് പിതാവിനെയും സ്ഥാനമൊഴിയുന്ന ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിനെയും തോമസ് ചാഴികാടന് അഭിനന്ദിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു.
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ബാബു പൂഴിക്കുന്നേല്‍, കേരളാ എക്സ് പ്രസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ജോസ് കണിയാലി, പാടുംപാതിരി എന്നറിയപ്പെടുന്ന റവ.ഡോ. പോള്‍ പൂവത്തുങ്കല്‍, മാത്തുക്കുട്ടി ആലുംപറമ്പില്‍ എന്നിവരും സന്നിഹിതരായിരുന്നു.