ജോസ് കെ. മാണി എം.പി. ചിക്കാഗോ സീറോ മലബാര്‍ ബിഷപ്സ് ഹൗസ് സന്ദര്‍ശിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

13 July 2022

ജോസ് കെ. മാണി എം.പി. ചിക്കാഗോ സീറോ മലബാര്‍ ബിഷപ്സ് ഹൗസ് സന്ദര്‍ശിച്ചു


സ്വന്തം ലേഖകന്‍
ചിക്കാഗോ: ഒര്‍ലാണ്ടോയില്‍ നടന്ന ഫൊക്കാനാ കണ്‍വന്‍ഷന്‍റെ ഉദ്ഘാടകനായിരുന്ന ജോസ് കെ. മാണി എം.പി. ചിക്കാഗോയിലെ ഹ്രസ്വസന്ദര്‍ശനത്തിനിടയില്‍ സീറോ മലബാര്‍ ബിഷപ്സ് ഹൗസ് സന്ദര്‍ശിച്ചു. സെന്‍റ് തോമസ് സീറോ മലബാര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ഒക്ടോബര്‍ ഒന്നാം തീയതി സ്ഥാനാരോഹണം ചെയ്യുന്ന ബിഷപ് മാര്‍ ജോയി ആലപ്പാട്ട് പിതാവിനെയും സ്ഥാനമൊഴിയുന്ന ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിനെയും ജോസ് കെ. മാണി അഭിനന്ദിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു.
ഭാര്യ നിഷ ജോസ് കെ. മാണി, പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രസിഡണ്ട് ജെയ്ബു മാത്യു കുളങ്ങര, ഉഴവൂർ സെന്‍റ് സ്റ്റീഫന്‍സ് കോളജ് അലൂംമ്നി അസോസിയേഷന്‍ പ്രസിഡണ്ട് ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, കേരളാ എക്സ്പ്രസ്സ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ജോസ് കണിയാലി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.