ഇല്ലിനോയ്സ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനാർത്ഥി അന്നാ വലൻസിയായ്ക്ക് പിന്തുണയുമായി ഇന്ത്യൻ സമൂഹം

sponsored advertisements

sponsored advertisements

sponsored advertisements

9 May 2022

ഇല്ലിനോയ്സ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനാർത്ഥി അന്നാ വലൻസിയായ്ക്ക് പിന്തുണയുമായി ഇന്ത്യൻ സമൂഹം

ചിക്കാഗോ: ഇല്ലിനോയ്സ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനാർത്ഥി അന്നാ വലൻസിയായ്ക്ക് പിന്തുണയുമായി ഇന്ത്യൻ സമൂഹം ചിക്കാഗോയിലെ ബർസിയാണി ഗ്രീക്ക് ട്രവണിൽ വെച്ച് ഫണ്ട് റെയ്സിങ് നടത്തി. ഇന്ത്യൻ എൻജിനിയേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ഗ്ലാഡ്സൺ വർഗീസ്, അനാസ് ഹെവദ് എന്നിവർ ആയിരുന്നു ഹോസ്റ്റ് കമ്മിറ്റിക്ക് നേതൃത്വം നല്കിയത്.
ഇപ്പോഴുള്ള ഇല്ലിനോയിസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജസ്സി വൈറ്റ് മുഖ്യാതിഥിയായിരുന്നു. നിറഞ്ഞുനിന്ന സദസ്സിൽ അന്നാ വലൻസിയാ ഇല്ലിനോയിസിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഓഫീസുകളിൽ ജനങ്ങൾക്ക് പ്രയോജനം നല്കുന്ന ആധുനിക പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ഡ്രൈവേഴ്സ് ലൈസൻസ് ഓഫീസുകളിൽ പോകാതെ ജനങ്ങൾക്ക് ഓൺലൈൻ പോർട്ടൽ വഴി വാഹനങ്ങളുടെ ലൈസൻസ്, രജിസ്ട്രേഷൻ, പ്ലേറ്റ് പുതുക്കുക, ബിൽഡിംഗ് കംപ്യൂട്ടർ സിറ്റം മോഡേണൈസേഷൻ, പുതിയ പേയ്മെൻറ് പോർട്ടൽ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. അതിന് എല്ലാ ഇന്ത്യാക്കാരുടെയും സഹകരണം അഭ്യർത്ഥിച്ചു.
പ്രമുഖ ഡെമോക്രാറ്റിക് പാർട്ടി നേതാക്കളായ യുഎസ് സെനറ്റർ റിച്ചാർഡ് ഡാർബിൻ, യുഎസ് സെനറ്റർ റ്റാമി ഡാക്ക് വർത്ത്, ഗവർണർ ജെബി പ്രറ്റഡക്കർ ലെഫ്റ്റനൻറ് ഗവർണർ ജിലിയാന സ്ട്രാറ്റൺ എന്നിവർ അന്നാ വലൻസിയായെ എൻഡോഴ്സ് ചെയ്യുകയുണ്ടായി.