മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഫ്ളവേഴ്സ് ടിവി യു എസ് എ അനുശോചനം

sponsored advertisements

sponsored advertisements

sponsored advertisements

28 May 2022

മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഫ്ളവേഴ്സ് ടിവി യു എസ് എ അനുശോചനം

ഫൊക്കാനയുടെ മുൻ പ്രസിഡണ്ടും ജീവ കാരുണ്യ പ്രവർത്തകയുമായിരുന്ന മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഫ്ളവേഴ്സ് ടിവി യു എസ് എ അനുശോചന യോഗം കൂടി. ഇല്ലിനോയിസ് മലയാളി അസോസിയേഷൻ പ്രസിഡണ്ട്, നഴ്സ്സസ് അസോസിയേഷൻ പ്രസിഡന്റ് തുടങ്ങി നിരവധി സംഘടനകൾക്ക് നേതൃത്വം കൊടുക്കുവാൻ മറിയാമ്മ പിള്ളക്ക് സാധിച്ചു. ഷിക്കാഗോയിലേക്ക് കുടിയേറിയ ആദ്യകാല മലയാളികളുടെ ജീവിതത്തിലെ മറക്കാനാവാത്ത സഹായ ഹസ്തവും തണൽ വൃക്ഷവുമായിരുന്നു മറിയാമ്മ പിള്ള. ഷിക്കാഗോ മണ്ണിലെത്തിയ മലയാളികൾക്ക് താമസിക്കാനൊരിടം, ജോലി, തുടങ്ങി അനവധി ചാരിറ്റി പ്രവർത്തനങ്ങളിൽ പകരം വാക്കാനാവാത്ത സാന്നിധ്യവും ഫ്ളവേഴ്സ് ടിവി യു എസ് എയുടെ ഉറ്റ സുഹൃത്തുമായിരുന്നു മറിയാമ്മ പിള്ള എന്ന് ഫ്ളവേഴ്സ് ടിവി യു എസ് എ സി ഇ ഓ ശ്രീ ബിജു സഖറിയയും മറ്റ് സഹപ്രവർത്തകരും അനുശോചന യോഗത്തിൽ പറഞ്ഞു.