ഫൊക്കാന ഒർലാണ്ടോ കൺവൻഷൻ ചരിത്രമാകും: ജെയ്ബു കുളങ്ങര ( എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്)

sponsored advertisements

sponsored advertisements

sponsored advertisements

6 July 2022

ഫൊക്കാന ഒർലാണ്ടോ കൺവൻഷൻ ചരിത്രമാകും: ജെയ്ബു കുളങ്ങര ( എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്)

അനിൽ പെണ്ണുക്കര

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ അന്തർദ്ദേശീയ കൺവൻഷൻ ചരിത്രത്താളുകളിൽ ഇടം നേടുമെന്ന് ഫൊക്കാന എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബുകുളങ്ങര .

കോവിഡ് കാലത്തിന്
ശേഷം ഒത്തുചേരൽ.

ഫൊക്കാനയുടെ രണ്ടുവർഷത്തെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാവുന്ന ഒത്തുചേരൽ, കോവിഡ് മഹാമാരിക്ക് ശേഷം ഫൊക്കാന പ്രവർത്തകരുടെ ആഗ്രഹവും ആവേശവുമായ കൂട്ടായ്മ എന്ന നിലയിൽ ഒർലാണ്ടോ കൺവൻഷന് വലിയ പ്രാധാന്യമുണ്ട്. കോവിഡ് കാലത്തെ ഫൊക്കാനയും അതിജീവിച്ചത് നിരവധി സഹായ പ്രവർത്തനങ്ങളിലെ നന്മകളിലൂടെയാണ്. ജനിച്ച നാടിനും വളർത്തിയ നാടിനും ഇക്കാലയളവിൽ നൽകിയ കരുതൽ ചെറുതല്ല. ബോധവത്ക്കരണം, സഹായം എന്നീ രണ്ട് പ്രക്രിയകൾ കൃത്യമായി ഇക്കാലയളവിൽ നടത്തി. രണ്ട് കോടിയോളം രൂപയുടെ സഹായം കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് നൽകിയത് ചരിത്ര നിമിഷം.

കുട്ടികൾക്കൊപ്പം
കരിസ്മ

ഫൊക്കാനയുടെ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ നൂറ് പദ്ധതികളായി മാറി. ഫൊക്കാനയുടെ പുതിയ കമ്മറ്റി അധികാരത്തിലെത്തിയ ശേഷം പ്രഖ്യാപിച്ച എല്ലാ കർമ്മ പരിപാടികളും സജീവമായി നടപ്പിലാക്കുവാൻ ഞങ്ങൾക്ക് സാധിച്ചു. ചെയ്യാൻ സാധിക്കാവുന്നത് മാത്രം പറയുകയും അവ നടപ്പിലാക്കുന്നതിനുമായിരുന്നു ശ്രദ്ധ . ജോർജി വർഗ്ഗീസിന്റെ നേത്വത്വത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും അതായിരുന്നു.

ഫൊക്കാന വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന മറ്റൊരു പ്രോജക്ടായിരുന്നു കരിസ്മ . ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരെ ജീവിതത്തിൽ കൈപിടിച്ചുയർത്തുന്ന “കരിസ്മ”  പദ്ധതിയായിരുന്നു അത്. തിരുവനന്തപുരം കഴിക്കൂട്ടത്ത് പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് എടുത്തുയർത്തുന്ന പദ്ധതിയായിരുന്നു “കരിസ്മ”
200 ൽ പരം തികച്ചും നിർധനരായ  ഭിന്നശേഷിക്കാരായ കുട്ടികളെ ഏറ്റെടുത്ത് അവരുടെ കഴിവുകൾ പരിപോഷിപ്പായിക്കന്നതിനായി ആരംഭിച്ച പ്രസ്ഥാനമാണ് മാജിക്ക് പ്ലാനറ്റ്.  ഈ കുട്ടികളുടെ അമ്മമാർക്ക് ജീവിതമാർഗമായി സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള പദ്ധതിയാണ് കരിസ്മ.  കരിസ്മ പദ്ധതിയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ ധനസഹായം നൽകുകവഴി  ഫൊക്കാനയുടെ ഭരണ സമിതി സാമൂഹ്യ -സേവന രംഗത്ത് വലിയൊരു കാൽവെപ്പാണ് നടത്തിയത്.

മറിയാമ്മ പിള്ള

ഫൊക്കാനയുടെ അമരത്ത് ഒരു വനിതാ പ്രസിഡന്റ് എന്നത് ഞങ്ങൾ ചിക്കാഗോ മലയാളികളുടെ സ്വപ്നം കൂടിയായിരുന്നു. മറിയാമ്മ ചേച്ചി ആ പദവിയിലെത്തിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ച വ്യക്തിയായിരുന്നു ഞാൻ. ആ രണ്ടു വർഷക്കാലങ്ങൾ പ്രവർത്തന നിരതമായ നിമിഷങ്ങളായിരുന്നു. ചിക്കാഗോ ഫൊക്കാന കൺവൻഷൻ താരങ്ങളാൽ സമ്പുഷ്ടമായ കൺവൻഷനായിരുന്നു. എല്ലാവരും ഒരേ മനസ്സോടെ പ്രവർത്തിച്ച കൺവൻഷൻ. മറിയാമ്മ പിള്ള എന്ന നേതാവിന്റെ ദൃഢനിശ്ചയത്തിന്റെ ഉദാഹരണമായിരുന്നു ആ കൺവൻഷൻ. ഒർലാണ്ടോ കൺവൻഷന്റെ സാന്നിദ്ധ്യമാകേണ്ട മറിയാമ്മ ചേച്ചി നമ്മെ വിട്ടു പിരിഞ്ഞിട്ട് ദിവസങ്ങൾ മാത്രം. നമുക്കൊപ്പം ഉണ്ടാകേണ്ട ജോയി ചെമ്മാച്ചേലും ഇല്ല. ഇവരുടെയൊക്കെ വിയോഗം നമുക്കാർക്കും ഉൾക്കൊള്ളാനാവില്ല. ആ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം. ഒർലാണ്ടോ കൺവൻഷനിൽ എത്തുന്ന എല്ലാവർക്കും ഈ ഓർമ്മകൾ ഒക്കെ ഓടിയെത്തുന്ന നിമിഷങ്ങൾ ഉണ്ടാകും. വ്യക്തിപരമായി ഏറെ സങ്കടമാണ് മറിയാമ്മ ചേച്ചിയുടെ സാന്നിദ്ധ്യമില്ലാത്ത ഫൊക്കാന കൺവൻഷൻ.

ഫൊക്കാന ചരിത്രത്തിലേക്ക്

ഫൊക്കാന വളരുകയാണ്. രണ്ട് വർഷം മുൻപ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി ഏറ്റെടുത്ത ചുമതലകൾ ഒരു പരിധിവരെ നന്നായി നിർവ്വഹിച്ചു. ജോർജി വർഗ്ഗീസിനൊപ്പം , സജിമോൻ ആന്റണിക്കൊപ്പം പ്രവർത്തിക്കാനായത് ഭാഗ്യം. നിരവധി പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ പറ്റിയതും സന്തോഷം.
രണ്ട് വർഷത്തെ പ്രവർത്തനങ്ങളുടെ പരിസമാപ്തി പുതിയ പ്രവർത്തനങ്ങളുടെ തുടക്കം കൂടിയാണ്. പ്രവർത്തനങ്ങൾ തുടരുകയും ജനനന്മയ്ക്ക് ഉതകും വിതം അവയെ അവതരിപ്പിക്കുവാൻ ഫൊക്കാന പുതിയ നേതൃത്വത്തിന് കഴിയട്ടെ.
ആശംസകൾ