ആ മഹതി വിധവയായിപ്പോയി, അതവരുടെ വിധി’: കെ കെ രമയെ അധിക്ഷേപിച്ച് എം എം മണി

sponsored advertisements

sponsored advertisements

sponsored advertisements


14 July 2022

ആ മഹതി വിധവയായിപ്പോയി, അതവരുടെ വിധി’: കെ കെ രമയെ അധിക്ഷേപിച്ച് എം എം മണി

തിരുവനന്തപുരം: കെ കെ രമ എംഎൽഎയെ നിയമസഭയിൽ അധിക്ഷേപിച്ച് എം എം മണി. ‘ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികളല്ല’- മണി നിയമസഭയിൽ പറഞ്ഞു. കെ കെ രമ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രസംഗിച്ചതിന് പിന്നാലെയായിരുന്നു മണിയുടെ അധിക്ഷേപ പരാമർശം.

പരാമർശം കേട്ട് ബഹളം വെച്ച പ്രതിപക്ഷത്തിന് എതിരെ ‘മിണ്ടാതിരിയെടാ ഉവ്വേ’ എന്നായിരുന്നു മണിയുടെ പ്രതികരണം. ‘കൂവിയിരുത്തലൊന്നും എന്റടുത്ത് പറ്റില്ല. അതുമായി ബന്ധപ്പെട്ട് (ടിപി ചന്ദ്രശേഖരൻ വധക്കേസ്) രണ്ടുലക്ഷം പേരെ പീഡിപ്പിച്ചയാളാണ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഈ കേരളം കണ്ടതിലെ ഏറ്റവും വൃത്തികെട്ട ആഭ്യന്തരമന്ത്രിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെന്നും’ എം എം മണി പറഞ്ഞു.