ഇത്തവണയും മികച്ച സീരിയലിന് അവാർഡില്ല, മികച്ച ടിവി ഷോ എൻ്റർടെയ്ൻമെന്റ്- ഒരു ചിരി ഇരു ചിരി ബമ്പർ ചിരി

sponsored advertisements

sponsored advertisements

sponsored advertisements

24 November 2022

ഇത്തവണയും മികച്ച സീരിയലിന് അവാർഡില്ല, മികച്ച ടിവി ഷോ എൻ്റർടെയ്ൻമെന്റ്- ഒരു ചിരി ഇരു ചിരി ബമ്പർ ചിരി

30-ാമത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി എൻ വാസവനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച സീരിയലിന് ഇത്തവണയും അവാർഡുകൾ ഇല്ല. അർഹമായ സീരിയലുകൾ ഒന്നുമില്ലത്തതിനാൽ ആ വിഭാ​ഗത്തിന് അവാർ‍ഡ് നൽകേണ്ടതില്ല എന്ന് ജൂറി തീരുമാനിക്കുകയായിരുന്നു.

കഥാ വിഭാ​ഗത്തിൽ 52 എൻട്രികളും കഥേതര വിഭാ​ഗത്തിൽ 138 എൻട്രികളും രചന വിഭാ​ഗത്തിൽ 13 എൻട്രികളും സമർപ്പിച്ചിരുന്നു. കഥാ വിഭാ​ഗത്തിൽ സിദ്ധാർഥ ശിവ ചെയർമാനായ അഞ്ചം​ഗ ജൂറിയും കഥേതര വിഭാ​ഗത്തിൽ ജി സാജൻ ചെയർമാനായ അഞ്ചം​ഗ ജൂറിയും രചന വിഭാ​ഗത്തിൽ ക ബി വേണു ചെയർമാനായ മൂന്നം​ഗ ജൂറിയുമാണ് അവാർഡ് നിർണയം നടത്തിയത്.

മികച്ച ലേഖനത്തിന് അവാർ‍ഡിന് അർഹതയുള്ള രചനകൾ ഇല്ല എന്നാണ് ജൂറിയുടെ വിലയിരുത്തൽ. ജൂറി പരാമർശത്തിലുള്ള ലേഖനം വാർത്തയും സത്യാന്വേഷണവും(ശ്യാം ജി). കഥാ വിഭാ​ഗത്തിൽ മികച്ച ടെലി സീരിയലിനും മികച്ച രണ്ടാമത്തെ ടെലി സീരിയലിനും അവാർ‍ഡ് ഇല്ല. മികച്ച മൂന്നാമത്തെ ടെലി സീരിയലിന് ‘പിറ’ എന്ന് സീരിയൽ അർഹമായി, സംവിധാനം ഫാസിൽ റസാക്ക്.

മികച്ച കഥാകൃത്ത് ലക്ഷ്മി പുഷ്പ സീരിയൽ- ‘കൊമ്പൽ’ (ജീവൻ ). മികച്ച ടിവി ഷോ എൻ്റർടെയ്ൻമെന്റ്- ഒരു ചിരി ഇരു ചിരി ബമ്പർ ചിരി’ (മഴവിൽ മനോരമ), മികച്ച് കോമഡി പ്രോ​ഗ്രാം – അളിയൻസ് (കേരള കൗമുദി), മികച്ച ഹാസ്യ അഭിനേതാവ് – ഉണ്ണി രാജൻ പി (മറിമായം), കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിം – മഡ് ആപ്പിൾസ് (സംവിധാനം അക്ഷയ് കീച്ചേരി), മികച്ച സംവിധായകൻ – ഫാസിൽ റസാക്ക് (പിറ, അതിര്), മികച്ച നടൻ – ഇർഷാദ് കെ (പിറ), മികച്ച രണ്ടാമത്തെ നടൻ – മണികണ്ഠൻ പട്ടാമ്പി, മികച്ച നടി – കാതറിൻ (അന്ന കരീന, ഫ്ളവേഴ്സ്), മികച്ച രണ്ടാമത്തെ നടി – ജൊളി ചിറയത്ത് (കൊമ്പൽ), മികച്ച ബാല താരം – നന്ദിത ദാസ് (അതിര്,(പട്ടാമ്പി കേബിൾ വിഷൻ)), മികച്ച ഛായാ​ഗ്ര​ഹകൻ – മൃദുൽ എസ് (അതിര് (പട്ടാമ്പി കേബിൾ വിഷൻ)), മികച്ച ദൃശ്യ സംയോജകൻ – റമീസ് (പോസിബിൾ, (കണ്ണൂർ വിഷൻ))‌, മികച്ച സം​ഗീത സംവിധായകൻ – മൂജീബ് മജീദ് (പോസിബിൾ, (കണ്ണൂർ വിഷൻ))‌. പ്രത്യേക ജൂറി പരാമർശത്തിൽ കെ കെ രാജീവ് അർഹനായി (അന്ന കരീന), മഞ്ജു പത്രോസ് – (അളിയൻസ്)