ഒരുമയുടെ പാഠമായി ഫിലാഡെൽഫിയ ക്‌നാനായ പിക്നിക്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

12 August 2022

ഒരുമയുടെ പാഠമായി ഫിലാഡെൽഫിയ ക്‌നാനായ പിക്നിക്

ഫിലാഡെൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട പിക്നിക് ഒരുമയുടെയും തനിമയുടെയും പുത്തൻ പാഠങ്ങൾ പകരുന്നവയായിരുന്നു . ക്നാനായ കുടുംബങ്ങളെ കോർത്തിണക്കി അസോസിയേഷൻ പ്രസിഡൻറ് സോണി കൊടിഞ്ഞിൽ ന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പിക്നിക് ഏവരിലും നവ്യാനുഭവമായി. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഏവരെ ഒന്നിച്ച വിവിധ മത്സരങ്ങൾ ഏവർക്കും പുത്തൻ ഉണർവേകി. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ പുതുമയാർന്ന വാശിയേറിയ മത്സരങ്ങൾ നടത്തപ്പെട്ടു. വിജയികൾക്ക് ക്നാനായ നൈറ്റിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്. പിക്നിക്കിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.