അനുഗ്രഹനിറവിൽ വി.അൽഫോൻസാമ്മയുടെ തിരുനാൾ ന്യൂജേഴ്സിയിൽ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

2 August 2022

അനുഗ്രഹനിറവിൽ വി.അൽഫോൻസാമ്മയുടെ തിരുനാൾ ന്യൂജേഴ്സിയിൽ

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ വി.അൽഫോൻസാമ്മയുടെ തിരുനാൾ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു . വി.കുർബ്ബാനയും, നേർച്ച സമർപ്പണവും ഊട്ട് നേർച്ചയും നടത്തപ്പെട്ടു. പ്രസുദേന്തിമാരായ ഷാജി വെമ്മേലിൽ, ജോസ് ചാമക്കാലായിൽ, റോയി കപ്ലിക്കാട്ട് എന്നിവർ തിരുനാൾ നേതൃത്വം നൽകി. മനുഷ്യർ തല്ലിച്ചതച്ച് വിരൂപമാക്കിയവന്റെ സൗന്ദര്യം തിരിച്ചറിഞ്ഞ് വാരിപ്പുണർന്ന വി.അൽഫോൻസാമ്മയെപ്പോലെ നാമും അവന്റെസൗന്ദര്യം തിരിച്ചറിയണമെന്ന് തിരുനാൾ സന്ദേശത്തിൽ വികാരി ഫാ. ബിൻസ് ചേത്തലിൽ പങ്കുവെച്ചു.