ലോസാഞ്ചലസില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കൊടിയിറങ്ങി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

4 August 2022

ലോസാഞ്ചലസില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കൊടിയിറങ്ങി

മനു തുരുത്തിക്കാടന്‍
ലോസാഞ്ചലസ്: സഹനത്തിന്‍റെ പുണ്യം പകര്‍ന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് സാന്‍ഫെര്‍ണാണ്ടോ വാലിയിലെ സീറോ മലബാര്‍ ദേവാലയത്തിലെ ഭക്തിസാന്ദ്രവും ആഘോഷനിര്‍ഭരവുമായ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് കൊടിയിറങ്ങി. രണ്ടുവര്‍ഷം നീണ്ടുനിന്ന കോവിഡ് മഹാമാരിക്കുശേഷം ആള്‍ക്കൂട്ട നിയന്ത്രണം ഒഴിവാക്കിയുള്ള ഇത്തവണത്തെ തിരുനാളില്‍ നൂറുകണക്കിന് വിശ്വാസികളാണ് ഭക്ത്യാദരപൂര്‍വം പങ്കെടുത്തത്. ഇടവക വികാരി റവ.ഡോ. സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ (സായനച്ചന്‍) വിശുദ്ധ ബലിയര്‍പ്പിച്ച് പരേതരായ ഇടവകാംഗങ്ങള്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. പതിനൊന്നു ദിവസം നീണ്ടുനിന്ന തിരുക്കര്‍മ്മങ്ങളില്‍ ഇടവകജനങ്ങളും സഹോദരഇടവകകളില്‍ നിന്നുള്ള അനേകം വിശ്വാസികളും പങ്കുചേര്‍ന്നു. വിശുദ്ധ കുര്‍ബാനയിലും അല്‍ഫോന്‍സാമ്മയുടെ നവനാള്‍ പ്രാര്‍ത്ഥനകളിലും അയല്‍ ഇടവകകളില്‍ നിന്നുള്ള വൈദികര്‍ ഓരോ ദിവസവും ബലിയര്‍പ്പിച്ചു സന്ദേശങ്ങള്‍ നല്കി.
ഇടവകയുടെ പ്രഥമവികാരിയും എഴുത്തുകാരനുമായ റവ.ഫാ. പോള്‍ കോട്ടയ്ക്കല്‍ മതബോധന ക്ലാസുകളിലെ കുട്ടികള്‍ക്കായി ബലിയര്‍പ്പിക്കുകയും ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍ ഉരുകിയൊലിച്ച് ഉറയുന്നതാണ് യഥാര്‍ത്ഥ ആത്മീകതയെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. യുവജനങ്ങള്‍ സംഘടിപ്പിച്ച ചാരിറ്റി തട്ടുകട ഈ വര്‍ഷം ശ്രദ്ധേയമായി. പ്രധാനതിരുനാളിന്‍റെ തലേന്ന് ക്നാനായ ഇടവക വികാരി ഫാ. സിജോ മുടക്കോടില്‍ ബലിയര്‍പ്പിച്ചു. അല്‍ഫോന്‍സാമ്മയുടെ സഹനം നമ്മള്‍ ജീവിതപാഠമാക്കണമെണ്‍ന്ന് അച്ചന്‍ ഓര്‍മ്മിപ്പിച്ചു. ആഘോഷരാവുകള്‍ക്ക് മിഴിവേകിക്കൊണ്ട് ‘ക്രൂശിതന്‍റെ പ്രണയിനി’ എന്ന സംഗീത നൃത്തനാടകം അരങ്ങേറി. ശ്രീണ്‍മതി സോളി വെട്ടുകല്ലേലും സംഘവും അണിയിച്ചൊരുക്കിയ കലോപഹാരം പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങി. അല്‍ഫോന്‍സാമ്മയുടെ ജീവിതവഴിയില്‍ നിറഞ്ഞുനിന്ന സഹനത്തിന്‍റെ കൂര്‍ത്തമുള്ളുകളെ സ്നേഹാഗ്നികൊണ്ട് ദഹിപ്പിച്ചില്ലാതാക്കിയതെന്നു പറയുന്ന ദൃശ്യവിരുന്നില്‍ ഇടവകയിലെ കൊച്ചുകലാകാരډാരും കലാകാരികളും സമൂഹമൊന്നാകെയും പങ്കുചേര്‍ന്നു.
പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 31-ന് ഇടവകയുടെ മുന്‍വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീലിന്‍റെ സാന്നിദ്ധ്യം ഏവര്‍ക്കും ആഹ്ലാദം പകര്‍ന്നു. അദ്ദേഹം നേതൃത്വം നല്കിയ ആഘോഷമായ റാസയ്ക്കും വിശുദ്ധ കുര്‍ബാന മദ്ധ്യേ ഫാ. ജോസ് ഫിഫിന്‍സിഎസ്ജെ സന്ദേശം നല്കി. കുറ്റപ്പെടുത്തലിന്‍റെ വേദനകളും ഒറ്റപ്പെടലിന്‍റെ നീറ്റലുകളും സ്നേഹത്തെപ്രതി സ്വീകരിക്കുന്നതാണ് യഥാര്‍ത്ഥ സഹനമെന്ന് അച്ചന്‍ ഉദ്ബോധിപ്പിച്ചു. ഇടവകാംഗങ്ങള്‍ ഒന്നുചേര്‍ന്നു തയ്യാറാക്കിയ സമ്പൂര്‍ണ്ണ ബൈബിളിന്‍റെ കൈയെഴുത്തുപ്രതി വികാരി പ്രകാശനം ചെയ്തു.
മുത്തുക്കുടകളുടെയും ശിങ്കാരിമേളത്തിന്‍റെയും അകമ്പടിയോടുകൂടി വിശുദ്ധയുടെ തിരുസ്വരൂപം എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിനുശേഷം എല്ലാവര്‍ക്കുമായി സ്നേഹവിരുന്നും ഒരുക്കപ്പെട്ടിരുന്നു. തിരുനാള്‍ കോ-ഓര്‍ഡിനേറ്റര്‍ സിന്ധു വര്‍ഗീസ് മരങ്ങാട്ട്, കൈക്കാരډാരായ സോണി അറയ്ക്കല്‍, സന്തോഷ് കട്ടക്കയം, വിവിധ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്ക് വികാരി നന്ദിയര്‍പ്പിച്ചു.
ചിത്രങ്ങള്‍: ബിന്‍സണ്‍ ജോസഫ്. ഇടവകയുടെ മാധ്യമ അറിയിപ്പുകള്‍ തയ്യാറാക്കിയത് ശ്രീമതി സെലിന്‍ റോയ്, സോമി പുതനപ്ര.