ഡാലസിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കോടിയേറി

sponsored advertisements

sponsored advertisements

sponsored advertisements


29 July 2022

ഡാലസിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കോടിയേറി

മാര്‍ട്ടിന്‍ വിലങ്ങോലില്‍

കൊപ്പേൽ : കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാ പുണ്യവതിയുടെ തിരുനാളിന് ഭക്തിനിർഭരമായ തുടക്കം.‍ ജൂലൈ 22 നു അഭിവന്ദ്യ ബിഷപ്പ് മാർ ലോറൻസ് മുക്കുഴി, ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ എന്നിവർ ചേർന്ന് കൊടിയേറ്റിതോടെയാണ് ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്. ദിവസവും വൈകുന്നേരം നാല് മുതൽ ദിവ്യകാരുണ്യആരാധന, ലദീഞ്ഞ്, കുർബാന, നൊവേന. 31 നാണു പ്രധാന തിരുനാൾ. ആഘോഷമായ തിരുനാൾ കുർബാനക്കു അഭി. ബിഷപ്പ് മാർ ലോറൻസ് മുക്കുഴി മുഖ്യ കാർമ്മികനാകും.
പ്രധാന പരിപാടികൾ
ജൂലൈ 29 വെള്ളി: വൈകുന്നേരം 4 മുതൽ ദിവ്യകാരുണ്യആരാധന. തുടർന്ന് വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. സോജൻ പുതിയപറമ്പിൽ ). ഇടവകയിലെ കലാകാരന്മാർ അണിനിരക്കുന്ന “ഇടവകോത്സവ്‌ ” സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 7 മുതൽ നടക്കും.

ജൂലൈ 30 ശനി: വൈകുന്നേരം 4 മുതൽ ദിവ്യകാരുണ്യആരാധന. തുടർന്ന് വി. കുർബാന, നൊവേന, ലദീഞ്ഞ് (റവ. ഫാ ജെയിംസ് നെടുമാങ്കുഴി). പാരീഷ് യുവജനങ്ങൾ നയിക്കുന്ന “ഗാനമേള” വൈകുന്നേരം 7 നു സെന്റ്. അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടക്കും.

ജൂലൈ 31 ഞായർ: വൈകുന്നേരം 5 ന് ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം , പരിശുദ്ധ കുർബാനയുടെ ആശീർവാദം. തുടർന്ന് തിരുനാളിനു പരിസമാപ്തി കുറിച്ച് കൊടിയിറക്കവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും . തിരുനാളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ അറിയിച്ചു.