നന്മയുടെ മുത്തമായി മുത്തച്ഛൻ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

5 August 2022

നന്മയുടെ മുത്തമായി മുത്തച്ഛൻ

മുത്തശ്ശി ദിനം ഫിലാഡെൽഫിയ ക്‌നാനായ മിഷനിൽ: ഫിലാഡെൽഫിയ സെന്റ്.ജോൺ ന്യൂമാൻ ക്നാനായ മിഷനിൽ മുത്തച്ഛൻ- മുത്തശ്ശി ദിനം നന്മയുടെ ഉണർത്തുപാട്ടായി ആഘോഷിച്ചു . യേശുവിന്റെ മുത്തച്ഛനും മുത്തശ്ശിയുമായ അന്ന യോവാക്കിം ദമ്പതികളുടെ തിരുനാൾ ബന്ധപ്പെട്ട് തിരുസഭയിൽ ആചരിച്ചു ഗ്രാൻഡ് പേരന്റ്സ് ഡേയോട് അനുബന്ധിച്ചാണ് സംഗമം സംഘടിപ്പിച്ചത്. ഗ്രാൻഡ് പേരൻറ്സിനെ പ്രത്യേകം അനുസ്മരിച്ച് വിശുദ്ധ കുർബ്ബാന അർപ്പിക്കുകയും പുഷ്പങ്ങൾ നൽകി പ്രത്യേകം ആദരിച്ചു. ഉന്നതങ്ങളിലേക്ക് ഉയരാൻ നാം ചവിട്ടിക്കയറിയ കോവണികൾ ആണ് ഓരോ മുത്തച്ഛനും മുത്തശ്ശിയുമെന്നും ആയതിനാൽ എന്നും ഉയർച്ചയ്ക്കായി അവരെ ചേർത്ത് പിടിക്കണമെന്നും സന്ദേശത്തിൽ മിഷൻ ഡയറക്ടർ ഫാ. ബിൻസ് ചേർത്തലിൽ ഓർമ്മപ്പെടുത്തി.