ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി, ടെക്സാസിൽ സഭാ ഹാൾ പണിയുടെ ഗ്രൗണ്ട് ബ്രേക്കിംഗ് നടത്തി

sponsored advertisements

sponsored advertisements

sponsored advertisements


28 July 2022

ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി, ടെക്സാസിൽ സഭാ ഹാൾ പണിയുടെ ഗ്രൗണ്ട് ബ്രേക്കിംഗ് നടത്തി

ഹൂസ്റ്റണിലെ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി, ടെക്സാസ് അവരുടെ സഭാ ഹാൾ പണിയുടെ ഗ്രൗണ്ട് ബ്രേക്കിംഗ് സഭാ വക 5 ഏക്കർ സ്ഥലത്ത് @ FM 521 & Hwy 6 (ഫോർട്ട് ബെൻഡ് കൗണ്ടിയിൽ) ജൂൺ 16,2022-ന് നടത്തി . മുഖ്യാതിഥി ആർക്കോള നഗരത്തിലെ മേയർ ഫ്രെഡ് ബർട്ടന്റെ സാന്നിധ്യത്തിൽ സീനിയർ പാസ്റ്റർ ഫിലിപ്പ് സാമുവൽ പുതിയ നിർമ്മാണത്തിനായി പ്രാർത്ഥിച്ചു. “ഞാൻ എന്റെ സഭയെ പണിയും; പാതാള ഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല” (മത്താ. 16:18). ഈ യാത്രയുടെ ഓരോ ചുവടിലും ദൈവത്തിന്റെ കരം തെളിഞ്ഞു കാണാമായിരുന്നു. .ദൈവം തന്റെ സമയത്തു എല്ലാം മനോഹരമാക്കിയിരിക്കുന്നു. എല്ലാ മഹത്വവും ബഹുമാനവും ദൈവത്തിനു മാത്രമാണ്.
അടുത്ത ചില ആഴ്ചകൾക്കുള്ളിൽ നിർമ്മാണം ആരംഭിക്കുവാൻ ആഗ്രഹിക്കുന്നു . ഈ പദ്ധതിയിലൂടെ സഭ ദൈവത്തിന്റെ മാർഗനിർദേശം തേടുന്നത് തുടരുമ്പോൾ, നിങ്ങളുടെ പ്രാർത്ഥന ഞങ്ങൾ ആവശ്യപ്പെടുന്നു. ദൈവം വിശ്വസ്തനാണ്, പണികളുടെ പൂർത്തീകരണം ദൈവം സാധ്യമാക്കിത്തരും . നന്ദി.