മുഖ്യമന്ത്രിക്കെതിരായ കറന്‍സി കടത്ത് ആരോപണങ്ങളിൽ ഉറച്ച് സ്വപ്‌ന സുരേഷ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

8 June 2022

മുഖ്യമന്ത്രിക്കെതിരായ കറന്‍സി കടത്ത് ആരോപണങ്ങളിൽ ഉറച്ച് സ്വപ്‌ന സുരേഷ്

മുഖ്യമന്ത്രിക്കെതിരായ കറന്‍സി കടത്ത് ആരോപണങ്ങളിൽ ഉറച്ച് സ്വപ്‌ന സുരേഷ്. ഇതുവരെ പറയാത്ത കാര്യങ്ങൾ ഇപ്പോള്‍ എന്തിനാണ് പറയുന്നതെന്ന ചോദ്യം അടിസ്ഥാനപരമല്ലെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു . രഹസ്യ മൊഴി നല്‍കിയതില്‍ രാഷ്ട്രീയ അജണ്ടയില്ല. തന്റെ വെളിപ്പെടുത്തലുകള്‍ പ്രതിഛായ സൃഷ്ടിക്കാനല്ല. താന്‍ ഇപ്പോഴും ഭീഷണികള്‍ നേരിടുന്നുണ്ട് .സരിത എസ് നായര്‍ തന്നെ സഹായിക്കാനാണെന്ന് പറഞ്ഞ പലതവണ വിളിച്ചിരുന്നു. തനിക്കിനിയും ഒരുപാട് കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും സ്വപ്‌ന പറഞ്ഞു.

‘എനിക്ക് ജീവിക്കണം. എന്റെ മക്കളെ വളര്‍ത്തണം. മുന്‍പ് പറഞ്ഞ സ്റ്റാന്‍ഡില്‍ തന്നെയാണ് ഞാന്‍ ഇന്നുമുള്ളത്. മറ്റൊരു അജണ്ടയും എനിക്കില്ല. പി സി ജോര്‍ജിനോട് സംസാരിച്ചത് എന്തിനാണെന്നുള്ള തരം ചോദ്യങ്ങള്‍ അടിസ്ഥാന രഹിതമാണ്. ആരുടെയെങ്കിലും നേട്ടത്തിന് വേണ്ടി ഈ ആരോപണങ്ങളും അവസരവും ഉപയോഗിക്കരുത്. പി സി ജോര്‍ജിനോട് മാത്രമല്ല, പലരോടും സംസാരിച്ചിട്ടുണ്ടെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു .