കേരളാ ടുറിസവും സാധ്യതകളും ഫൊക്കാന ബിസിനസ് സെമിനാർ ഡോ. ബാബു സ്റ്റീഫൻ നയിക്കും

sponsored advertisements

sponsored advertisements

sponsored advertisements

3 July 2022

കേരളാ ടുറിസവും സാധ്യതകളും ഫൊക്കാന ബിസിനസ് സെമിനാർ ഡോ. ബാബു സ്റ്റീഫൻ നയിക്കും

ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാനയുടെ 19 മത് കൺവെൻഷനോടനുബന്ധിച്ചു നടക്കുന്ന ബിസിനസ്സ് സെമിനാർ ഡോ. ബാബു സ്റ്റീഫൻ നയിക്കും . സാജ് ഹോട്ടൽസ് ആൻഡ് റിസോർട്സിന്റെ മാനേജിങ് ഡയറക്ടർ സാജൻ വർഗീസ് സെമിനാറിന്റെ ചെയർമാൻ ആയും കുമരകം റിസോർട്ട്സ്, പോൾ ജോൺ ഡിസ്റ്റിലറീസ് ഗ്രൂപ്പ് എന്നിവയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പോൾ ജോൺ മുഖ്യപ്രഭാഷണവും നടത്ത”കേരളാ ടുറിസവും സാധ്യതകളും” എന്ന വിഷയമായിരിക്കും പ്രധാന ചർച്ചാവിഷയം.ഫൊക്കാന ട്രഷർ സണ്ണി മറ്റമന ആയിരിക്കും സെമിനാറിന്റെ മോഡറേറ്റർ.

ആർക്കും ഇഷ്‌ടപ്പെടുന്ന പ്രകൃതി കനിഞ്ഞു തന്ന ഒരു ദേശമാണ് ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളം. കണ്ടാലും കണ്ടാലും മതിവരാത്ത പ്രകൃതി. ഇത്രയും രമണീയമായ ഒരു ദേശം ലോകത്തിൽ എവിടെയും ഉണ്ടെന്ന് തോന്നുന്നില്ല. പ്രകൃതിയുടെ എല്ലാ വിധ സൗന്ധര്യ വിഭവങ്ങളും സാമാന്യയിപ്പിക്കുന്ന നാടായ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിച്ചത് വിദേശ സഞ്ചാരികളാണ്. ഒരിക്കൽ കേരളം സന്ദർശിച്ചവരുടെ മനം നിറയെ ദൈവത്തിന്റെ സ്വന്തം നാടിൻറെ സ്മരണകൾ നിലനിൽക്കുന്നതിലാണ് അവർ വീണ്ടും വീണ്ടും കേരളത്തിലെത്തുന്നത്. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയും മലനിരകളിലെ കുളിർമകളും തേയില തോട്ടങ്ങൾകൊണ്ട് പച്ചപ്പ് വിരിച്ച മൂന്നാറും വിദേശികൾക്കു മാത്രമല്ല സ്വാദേശികളുടെയും ഇഷ്ട്ട ഭൂമിയായാണ്.

എന്നിരുന്നാലും ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോഴും ടൂറിസത്തിൽ വളരെ പിന്നിൽ നിൽക്കുന്ന ഒരു ദേശമാണ്. കേരളാ ടുറിസത്തെ എങ്ങനെ വിപുലീകരിക്കും എന്നതാണ് സെമിനാറിന്റെ ഉദ്ദേശം. അമേരിക്കയിലെ അറിയപ്പെടുന്ന മലയാളീ ബിസിനസ്സ് കാരനും ലോക മലയാളികൾക്ക് ഏറെ അഭിമാനവുമായ ഡോ. ബാബു സ്റ്റീഫൻ ആയിരിക്കും ഈ സെമിനാർ നയിക്കുന്നത്. ബിസിനസ്സ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. അമേരിക്കയിൽ ബിസിനസ്സ് ചെയ്യുവാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും മാതൃകയാക്കാൻ കഴിയുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ ഉണ്ടേകേണ്ടുന്ന മാറ്റങ്ങളെ പറ്റി മുഖ്യമന്ത്രി പിണറായി വിജയനുയുമായി നിരന്തരം സംവദിക്കാറുള്ള അദ്ദേഹം മുഖ്യമന്ത്രിയുമായി വ്യക്തിപരമായ ബന്ധം കാത്തുസൂക്ഷിക്കുന്ന ആളാണ്.

ടുറിസം രംഗത്ത് തങ്ങളുടേതായ കൈയൊപ്പ്‌ പതിപ്പിച്ച സാജ് ഹോട്ടൽസ് ആൻഡ് റിസോർട്സ് അനേകം വർഷങ്ങളായി ഫൊക്കാനയുടെ സഹയാത്രികരാണ് സാജ് ഗ്രൂപ്പിന്റെ സാരഥികളായ സാജൻ വർഗീസും അദ്ദേഹത്തിന്റെ സഹധർമ്മിണി മിനി സാജനും. കേരളത്തിലെ ഹോട്ടൽ ആൻഡ് ടൂറിസം മേഖലയിൽ എന്നും പ്രതീക്ഷകൾക്ക്‌ മുകളിൽ സ്വയം നിലയുറപ്പിച്ചിട്ടുള്ള വിശ്വസ്തമായ പേരാണ് സാജ് റിസോർട്സ് ഗ്രൂപ്പ്. ആതിഥേയത്തെക്കുറിച്ചുള്ള തനതായ കാഴ്ചപ്പാടുകളും സേവനത്തിൽ പുലർത്തുന്ന സമാനതകൾ ഇല്ലാത്ത ഊഷ്മളതയും ആണ് അന്നും ഇന്നും സാജ് ഹോട്ടൽസ് ആൻഡ് റിസോർട്ടിനെ വേറിട്ട് നിർത്തുന്നത്. സാജനാണ് ഈ സെമിനാറിന്റെ ചെയർമാൻ.

കേരളത്തിലെ ഏറ്റവും മികച്ച 5 സ്റ്റാർ റിസോർട് ഗ്രുപ്പ് ആയ കുമരകം ലേയ്ക്ക് റിസോർട് എന്നും പുതിയ അനുഭവങ്ങൾ തേടി എത്തുന്നവർക്ക് ഒരു വേറിട്ട പ്രതീതി നൽകുന്ന റിസോർട് ആണ്.. അത്ഭുതങ്ങളുടെ താഴ്വരയായ കുട്ടനാടിലൂടെ ടുറിസം മേഖലയിൽ എത്തി ഇന്ന് ഇന്ത്യയിലെ തന്നെ പ്രമുഖ റിസോർട് ഗ്രൂപ്പ് ആയി മാറ്റാൻ പോൾ ജോണിന് കഴിഞ്ഞു. അദ്ദേഹമാണ് ഈ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുന്നത്. മാത്രമല്ല, കേരളത്തിലും കർണാടകയിലും ഡിസ്റ്റിലറികൾ , കോളേജുകൾ, റിസോർസുകൾ തുടങ്ങിയ നിരവധി വ്യവസായ ശ്രുംഖലകൾ ഉള്ള ജോൺസ് ഗ്രൂപ്പിന്റെ ജോൺസ് സിംഗിൾ മാർട്ട് വിസ്കി എന്ന ബ്രാൻഡിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന സിംഗിൾ മാർട്ട് വിസ്‌ക്കി റാങ്കിങ്ങിൽ ലോകത്തെ മൂന്നാം സ്ഥാനം നേടിയ വിസ്‌ക്കിയാണ്. 2012 ൽ ലണ്ടനിൽ ആണ് ഈ വിസ്‌ക്കി ലോഞ്ച് ചെയ്തത്. അമേരിക്കയിലും സിംഗിൾ മാർട്ട് വിപണിയിൽ മുൻനിരയിലാണ് ജോൺസ് വിസ്‌ക്കി.

ഫൊക്കാന കൺവെൻഷനിൽ നടക്കുന്ന ബിസിനസ്സ് സെമിനാർ അമേരിക്കയിലെയും കേരളത്തിലെയും ബിസിനസ്സ്കാർക്ക് ഒരുമിച്ചുകൂടാനും സുരക്ഷിതമായി എവിടെ മുതൽമുടക്കാൻ കഴിയും എന്നതിൽ വ്യക്തമായ കാഴ്ചപ്പാടുകൾ ഒരുക്കുന്ന ഒരു വേദികൂടിയാക്കാനാണ് ലക്ഷ്യമെന്ന് പ്രസിഡന്റ ജോർജി വർഗീസും സെക്രട്ടറി സജിമോൻ ആന്റണിയും വ്യകത്മാക്കി.