മറിയാമ്മ പിള്ളയ്ക്ക് ആദരവ് അർപ്പിച്ച് ചിക്കാഗോ പൗരാവലിയുടെ അനുശോചന സമ്മേളനം ജൂൺ ഒന്ന് ബുധനാഴ്ച രണ്ട് മണിക്ക്

sponsored advertisements

sponsored advertisements

sponsored advertisements

28 May 2022

മറിയാമ്മ പിള്ളയ്ക്ക് ആദരവ് അർപ്പിച്ച് ചിക്കാഗോ പൗരാവലിയുടെ അനുശോചന സമ്മേളനം ജൂൺ ഒന്ന് ബുധനാഴ്ച രണ്ട് മണിക്ക്

ചിക്കാഗോ : മുൻ ഫൊക്കാന പ്രസിഡന്റും വനിതാ നേതാവും, സാംസ്കാരിക പ്രവർത്തകയുമായിരുന്ന മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് ചിക്കാഗോ പൗരാവലി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ജൂൺ ഒന്നിന് സംസ്കാര ചടങ്ങുകൾക്ക് ശേഷം ഡെസ്പ്ലെയിൻസിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് (1800 EAST OAKTON ST,DESPLAINES ,IL60018 )ഉച്ച കഴിഞ്ഞു രണ്ടു മണിക്കാണ് അനുശോചന യോഗം സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഫൊക്കാന എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു കുളങ്ങര അറിയിച്ചു.അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്കാരിക മേഖലയിൽ നിന്നുള്ള നിരവധി സംഘടനാ നേതാക്കളും സുഹൃത്തുക്കളും അനുസ്മരണ സ്മമ്മേളനത്തിൽ പങ്കെടുക്കും .കഴിഞ്ഞ നാൽപ്പത് വർഷമായി അമേരിക്കൻ മലയാളി സമൂഹത്തിൽ തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു മറിയാമ്മ പിള്ള .ചിക്കാഗോ മലയാളി സമൂഹത്തിനു തീരാ നഷ്ടമാണ് മറിയാമ്മ പിള്ളയുടെ വിയോഗമെന്നും ചേച്ചിയോടുള്ള ആദരസൂചകമായി സംഘടിപ്പിക്കുന്ന അനുശോചന സമ്മേളനത്തിൽ പ്രിയപ്പെട്ട എല്ലാവരും പങ്കെടുക്കണമെന്നും ജെയ്‌ബു മാത്യു കുളങ്ങര അറിയിച്ചു.

പൊതുദർശനം ,സംസ്കാരച്ചടങ്ങുകളുടെ വിവരങ്ങൾ