ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

27 May 2022

ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു

ചിക്കാഗോ : സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മതബോധന സ്കൂളിൽ ഈ അധ്യയന വർഷത്തിൽ ഹാജർ നിലയിൽ ഉന്നതനിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു . 110 കുട്ടികൾക്കാണ് ഹാജറിനുള്ള സമ്മാനങ്ങൾ ലഭിച്ചത് . മേയ് 22 ഞായറാഴ്ച 10 മണിക്ക് നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ഫാ . തോമസ് മുളവനാൽ സമ്മാനങ്ങൾ വിതരണം ചെയ്തു . ഫാ . റെനി കട്ടേൽ ചടങ്ങിൽ സന്നിഹിതനായിരുന്നു . സ്കൂൾ ഡയറക്ടർമാരായ സജി പൂത്തൃക്കയിലും മനീഷ് കൈമൂലയിലും സെക്രട്ടറി ബിനു ഇടകരയും സിസ്റ്റേഴ്സും അധ്യാപകരും കൈക്കാരൻമാരും ചടങ്ങുകൾക്ക് നേതൃത്വം നൽകി . അഭിനന്ദനാർഹം ഒരുക്കിയ ചടങ്ങുകൾക്ക് സമാപനത്തിൽ സ്നേഹവിരുന്നും ക്രമീകരിച്ചു.

സ്റ്റീഫൻ ചോളളംബേൽ (പി.ആർ.ഒ)