ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ അഞ്ചാം വാർഷികാഘോഷങ്ങൾ മാർ.ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു. പൈതൃകത്തിൽ, വിശ്വാസ നിറവിൽ, ഒരു ജനതയായി എന്ന മുദ്രാവാക്യവും AD 345 എന്ന കുട്ടിയേറ്റ സ്മരണയും ആലേഖനം ചെയ്ത പഞ്ചവത്സരാഘോഷ ലോഗോ മാർ.ജോസഫ് പണ്ടാരശ്ശേരിൽ പ്രകാശനം ചെയ്തു. ലോഗോ രൂപകല്പന ചെയ്ത ഫീനി മാന്തുരുത്തിയിൽ, ആൻമരിയ കോളങ്ങായിൽ എന്നിവരെ പ്രത്യേകം എല്ലാവരും അഭിനന്ദിക്കുകയും ചെയ്തു.