മല്ലു ഫിഷിംഗ് ക്ലബ്ബ് ഫിഷിംഗ് കോമ്പറ്റിഷൻ സംഘടിപ്പിക്കുന്നു

sponsored advertisements

sponsored advertisements

sponsored advertisements

18 June 2022

മല്ലു ഫിഷിംഗ് ക്ലബ്ബ് ഫിഷിംഗ് കോമ്പറ്റിഷൻ സംഘടിപ്പിക്കുന്നു

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ്ഫ്ലോറൽ പാർക്കിൽ രൂപം കൊണ്ട ന്യൂയോർക്ക് മല്ലു ഫിഷിംഗ് ക്ലബ്ബ് ഒരു നൂതന മത്സരവുമായി വരുന്നു. ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനുള്ള കഴിവ് പരിശോധിക്കുന്നതിനായി “ഫിഷിംഗ് കോമ്പറ്റിഷൻ” സംഘടിപ്പിക്കുന്നതിന് ഫിഷിംഗ് ക്ലബ്ബ് ഭാരവാഹികൾ തയ്യാറെടുക്കുകയാണ്. ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതു പ്രത്യേക കലയാണെന്ന് ക്ലബ്ബ് കോർഡിനറ്റർ ഫിലിപ്പ് മഠത്തിൽ ഫ്ലോറൽ പാർക്കിൽ പ്രസ്താവിച്ചു.പുഴകളും അരുവികളും കായലുകളും ധാരാളം ഉള്ള കേരള നാട്ടിൽ നിന്നും ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനു പ്രത്യേക കഴിവും താല്പര്യവുമുള്ള ധാരാളം അമേരിക്കൻ പ്രവാസികൾ ഉണ്ടെന്നു മനസ്സിലാക്കിയാണ് ഇതുപോലൊരു മത്സരം നടത്തുന്നതിന് ക്ലബ്ബ് അംഗങ്ങൾക്ക് ആശയം ഉദിച്ചത്‌.

അമേരിക്കയിൽ പല കായലുകളിലും ബീച്ചുകളിലും മീൻ പിടിക്കുന്നതിനു പ്രത്യേക ലൈസൻസ് ആവശ്യമുണ്ട്. ലൈസൻസ് ഉള്ളവർക്ക് മാത്രമേ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനുള്ള അവകാശം ഉള്ളു. ഉപ്പു വെള്ളത്തിലും ശുദ്ധ ജലത്തിലുമുള്ള മീനുകളെ പിടിക്കുന്നതിനു വെവ്വേറെ ലൈസൻസ് ആവശ്യമുണ്ട്. എന്നാൽ പല ചെറിയ ഹാർബറുകളിലും ഉൾക്കടലുകളിൽ പോയി മീൻ പിടിക്കുന്നതിനുള്ള ബോട്ടുകൾ പൊതു ലൈസൻസ് ഉപയോഗിച്ച് ഫിഷിങ് സ്പോർട്സ് നടത്താറുണ്ട്.

ഫിഷിങിനും നായാട്ടിനും മറ്റും ലൈസൻസ് നൽകുന്നത് ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് ഓഫ് എൻവയർണ്മെന്റൽ കൺസർവേഷൻ (NY State Department of Environmental Conservation- DEC) ആണ്. ലൈസൻസ് ലഭിക്കുന്നതിന് മൂന്ന് മാർഗങ്ങൾ ഉണ്ട്. ഓൺലൈൻ ആയി അപേക്ഷിക്കാം. അല്ലെങ്കിൽ ഡിപ്പാർട്മെന്റിന്റെ വിവിധ ഓഫീസുകൾ കൗണ്ടിയുടെ പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. നിങ്ങളുടെ അടുത്തുള്ള പ്രദേശത്തെ ഓഫീസിൽ പോയി നേരിട്ട് അപേക്ഷ സമർപ്പിച്ചു ലൈസൻസ് കരസ്ഥമാക്കാവുന്നതാണ്. അതുമല്ലെങ്കിൽ nysupport@nysdeclicensing.com OR FWFish@dec.ny.gov.online എന്ന ഇമെയിൽ അഡ്രസ്സിൽ അപേക്ഷിക്കാവുന്നതുമാണ്. ലൈസൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ www.dec.ny.gov/permits/ എന്ന വെബ്ബ് സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. പ്രായ പരിധി അനുസരിച്ചും മറ്റു പല നിബന്ധനകൾക്കു വിധേയമായും ലൈസൻസ് ഫീസ് ഇളവുകൾ ലഭ്യമാണ്. ഉപ്പു വെള്ളത്തിലെ മൽസ്യ ബന്ധനത്തിനും (Salt Water Fishing) ശുദ്ധജല മൽസ്യ ബന്ധനത്തിനും (Fresh Water Fishing) വ്യത്യസ്ത ലൈസൻസ് ആവശ്യമാണ്. ലൈസൻസ് ഇല്ലാതെ ഫിഷിങ് നടത്തുന്നവർക്ക് അഞ്ഞൂറ് ഡോളർ വരെ പിഴ ചുമത്തുന്നതാണ്. ഫിഷിങ്ങിന് പോകുമ്പോൾ അവരവരുടെ പേരിലുള്ള ലൈസൻസ് കൈവശം വെക്കേണ്ടതും ബന്ധപ്പെട്ട അധികാരികൾ ആവശ്യപ്പെടുമ്പോൾ അവ പരിശോധനക്ക് നൽകേണ്ടതുമാണ്.

പതിനാറു വയസ്സിനു മേൽ പ്രായമുള്ള ഫിഷിങ് ലൈസൻസ് ഉള്ളവർക്ക് മാത്രമേ ഈ മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു. ലോങ്ങ് ഐലൻഡ് ഭാഗത്തുള്ള ബീച്ചിൽ വച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. ജൂലൈ മാസം അവസാന വാരത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രെജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന യോഗ്യതയുള്ള 15 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്. ജൂലൈ 10 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണനാ ക്രമത്തിലായിരിക്കും മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക. മത്സരത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ ലൈസൻസ് കോപ്പി സഹിതം ക്ലബ്ബ് കോഓർഡിനേറ്റർ ഫിലിപ്പ് മഠത്തിലുമായി (Philip Madathil) ബന്ധപ്പെട്ടു പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ നമ്പർ 917-459-7819.

വിജയകരമായി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് മത്സര സംബന്ധമായ വിശദ വിവരങ്ങൾ പിന്നീട് നൽകുന്നതാണ്. പിടിക്കുന്ന മീനിന്റെ വലുപ്പം അനുസരിച്ചു ഒന്നും രണ്ടും സമ്മാനാർഹർക്ക് എവർ റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും നൽകുന്നതിന് സംഘാടകർ ആലോചിക്കുന്നുണ്ട്. സംഘാടകർക്ക്‌ മത്സരത്തിനുള്ള നിബന്ധനകളിലും ക്രമീകരണങ്ങളിലും വേണ്ടതായ മാറ്റങ്ങൾ വരുത്തുന്നതിന് അധികാരമുണ്ടായിരിക്കും.

ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ: (1) Philip Madathil – 917-459-7819 (2) Biju Kottarakkara – 516-445-1873 (3) Raju Abraham – 718-413-8113 (4) Ajith Abraham – 516-225-2814 (5) George Thomas – 516-860-8415 (6) Dencil George – 516-637-4969 (7) Mathewkutty Easow – 516-455-8596.