സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി കോടതി ഇഡിക്ക് കൈമാറി

sponsored advertisements

sponsored advertisements

sponsored advertisements

14 June 2022

സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി കോടതി ഇഡിക്ക് കൈമാറി

കൊച്ചി: നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് മജിസ്ട്രേട്ട് കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കൈമാറി. മൊഴിപ്പകർപ്പു പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു. മുഖ്യമന്ത്രിയും കുടുംബവും കൂട്ടാളികളും യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടു ദേശവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണം സ്വപ്ന ആവർത്തിച്ചു. തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ആരോപണം. ഷാജ് കിരണും എഡിജിപി വിജയ് സാഖ്റെയും കൊച്ചിയിൽ 4–5 മണിക്കൂർ കൂടിക്കാഴ്ച നടത്തിയെന്നും ഈ കൂടിക്കാഴ്ചയിലാണ് തനിക്കെതിരായ ഗൂഢാലോചന ഉണ്ടായതെന്നും സ്വപ്ന സുരേഷ് ആരോപിച്ചു