മോന്‍സി ചാക്കോ
ചിക്കാഗോ: എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ വോളീബോള്‍ ടൂര്‍ണമെന്റ്, ജൂലൈ 17-ന് ഞായറാഴ്ച ഉച്ചക്ക് 1 മുതല്‍ നൈല്‍സില്‍ ഉള്ള ഏീഹള ങമശില ജമൃസ ഉശെേ. (എലഹറാമി) 8800 ണ. ഗമവ്യേ ഘി-ല്‍ വെച്ച് നടത്തപ്പെടുന്നതിന് പ്രസിഡണ്ട് റവ. തോമസ് മുളവനാലിന്റെ അധ്യക്ഷതയില്‍ കൂടിയ എക്യുമെനിക്കല്‍ കൗണ്‍സില്‍ ഐകകണ്ഠ്യേന തീരുമാനിച്ചു.
ചിക്കാഗോയിലെ എല്ലാ ക്രിസ്തീയ ദേവാലയങ്ങളില്നിന്നും വളര്‍ന്നുവരുന്ന യുവതീ യുവാക്കള്‍ക്ക് മുന്‍ഗണന നല്കി, നമ്മുടെ പൈതൃകങ്ങള്‍ കാത്തു സൂക്ഷിക്കുവാനും പരസ്പരം സ്നേഹബന്ധങ്ങള്‍ പുതുക്കി അതുവഴി യുവതലമുറയെ ഒരേ ക്രിസ്തീയ കൂട്ടായ്മയുടെ കുടക്കീഴില് കൊണ്ടുവരുവാനുമായി ചിക്കാഗോ എക്യുമെനിക്കല്‍ പ്രസ്ഥാനം നേതൃത്വം നല്കുന്ന ഒരു കായിക മത്സരമാണ് ഈ വോളിബോള്‍ ടൂര്‍ണമെന്റ്.
ഈ വര്‍ഷം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേറിട്ട മത്സരങ്ങള്‍ ഉള്ളതു കാരണം ഈ വോളിബോള്‍ ടൂര്‍ണമെന്റ്, തികച്ചും കാണികളുടെ മനം കവരും എന്നുള്ളതിന് യാതൊരു സംശയവും ഇല്ല. ഒരു ടീമില്‍ 6 പേരില്‍ കുറയാത്ത അംഗങ്ങള്‍, അതതു ഇടവകയിലെ വികാരി അച്ചന്മാരുടെ സാക്ഷിപത്രത്തോടുകൂടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മത്സര വിജയികള്‍ക്ക് എവറോളിങ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്കപ്പെടുന്നതാണ്.
എന്നാല്‍ ഈ വര്‍ഷം പുതുതായി പെണ്‍കുട്ടികളുടെ വോളീബോള്‍ ടൂര്‍ണമെന്റില്‍ വിജയികളാകുന്ന ടീമിന്, ചിക്കാഗോ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ റവ. ഡാനിയേല്‍ ജോര്‍ജിന്റെ ഓര്‍മ്മയ്ക്കായി ക്രമീകരിച്ചിരിക്കുന്ന എവറോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്കപ്പെടുന്നത് ഈ വര്‍ഷത്തെ വോളീബോള്‍ ടൂര്‍ണമെന്റിന്റെ ഒരു പ്രത്യേകതയാണ്.
ചിക്കാഗോയിലുള്ള എല്ലാ കായികപ്രേമികളുടേയും ആത്മാര്‍ത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു. ഈ വോളിബോള്‍ ടൂര്‍ണമെന്റിന്റെ രജിസ്ട്രേഷനും, നിബന്ധനകളും സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ഇടവകയിലെ എക്യുമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളുമായോ താഴെപ്പറയുന്ന വോളീബോള്‍ കമ്മിറ്റി അംഗങ്ങളുമായോ ബന്ധപ്പെടേണ്ടതാണ്.
ചെയര്മാന് റവ. അജിത്ത് തോമസ് (630) 489-8152, കണ്‍വീനര്‍ മോന്‍സി ചാക്കോ (847) 791-1670, സെക്രട്ടറി ഏലിയാമ്മ പുന്നൂസ് (224) 425-6510. ട്രഷറര്‍ പ്രവീണ്‍ തോമസ് 847-769-0050, ബെഞ്ചമിന്‍ തോമസ് (847) 296-6164, ജെയിംസ് പുത്തന്‍പുരയില്‍ (773) 771-1423, ബിനോയി സ്റ്റീഫന്‍ (312) 513-2361, ജോണ്സണ് കണ്ണൂക്കാടന്‍ (847) 477-0564, ഏബ്രഹാം വര്‍ക്കി (630) 677-3020, സൈമണ്‍ തോമസ് (224) 522-5635, ഷാജന് വര്‍ഗീസ് (847) 997-8253, മെല്‍ജോ വര്‍ഗീസ് (847) 912-8288, ജാസ്മിന് ഇമ്മാനുവേല്‍ (630) 448-0438, ഷീബാ ഷാബു (630) 730-6221.