മൂന്നാം ലോക കേരള സഭയില്‍ അമേരിക്കന്‍ രാജ്യങ്ങള്‍ (റോയി മുളകുന്നം )

sponsored advertisements

sponsored advertisements

sponsored advertisements

3 July 2022

മൂന്നാം ലോക കേരള സഭയില്‍ അമേരിക്കന്‍ രാജ്യങ്ങള്‍ (റോയി മുളകുന്നം )

റോയി മുളകുന്നം

വിമർശനങ്ങൾക്കും ദുഷ്പ്രചരണങ്ങൾക്കും ബഹിഷ്ക്കരണങ്ങൾക്കുമിടയിൽമൂന്നാം ലോക കേരള സഭാ സമ്മേളനം കേരള നിയമ സഭാ കോപ്ലക്സിൽ ജൂൺ 16, 17,18 തിയതികളിൽ നടന്നു. ബഹുമാനപ്പെട്ട കേരളാ ഗവർണർ ആരീഫ് മുഹമ്മദ്ഖാൻ ഉത്ഘാടനം നിർവ്വഹിച്ച സമ്മേളനം 7 മേഘലകളായി തിരിച്ച് മേഖഖലാസമ്മേളനങ്ങളും ചർച്ചയും പൊതു ചർച്ചകളും നടക്കുകയുണ്ടായി.കേരളത്തിന്റെ GDP യുടെ 35% പ്രവാസികളുടെ വീതമാണെന്ന് സഭാദ്ധ്യക്ഷൻസ്പീക്കർ MB രാജേഷും വ്യവസായ മന്ത്രി P രാജീവുംചൂണ്ടിക്കാണിക്കുകയുണ്ടായി.പണ്ട് ഗൾഫ് രാജ്യങ്ങളായിരുന്നു ഏറ്റവും കൂടുൽകോൺട്രിബൂട്ട് ചെയ്തിരുന്നതെങ്കിൽ ഇപ്പോളത് അമേരിക്കൻ രാജ്യങ്ങളാണെന്നുംസഭയെ അറിയിക്കുകയുണ്ടായി. നാടിന്റെ സമ്പത്ത് വ്യവസ്തയെ പിടിച്ചുനിർത്തുന്ന പ്രവാസികളുടെ നിർദ്ദേശങ്ങൾ കേൾക്കുക, അവരുടെ ആവശ്യങ്ങൾകേൾക്കുക, വിവിധ രാജ്യങ്ങളിൽ നിന്ന് അവർ നേടിയ അറിവുകൾ നാടിന്ഉപകാരപ്രധമായി നവകേരള സൃഷ്ടിക്കായ് ഉപയോഗിക്കുക എന്നതാണ് ഈ ലോകകേരള സഭയെന്ന് അതിന്റെ നയരേഖ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെഅഭാവത്തിൽ അദ്ദേഹത്തിനുവേണ്ടി വ്യവസായ മന്ത്രി P രാജിവ്വ്യക്തമാക്കുകയുണ്ടായി.
കാനഡാ, യു എസ് ഏ, സൗത്ത് അമേരിക്ക, വെസ്റ്റിൻഡീസ് എന്നീ രാജ്യങ്ങൾഉൾക്കൊള്ളുന്ന അമേരിക്കൻ രാജ്യങ്ങൾ എന്ന മേഘലയുടെ സമ്മേളനംമന്ത്രിമാരായ VN വാസവൻ, വീണാ ജോർജ്, GR അനിൽ, MLA മാരായ PV ശ്രീനിജൻ, ജോബ് മൈക്കിൾ, ഗവ: സെക്രട്ടറി രാജൻ N കോബ്രഗടെ IAS എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന വിശാലമായ ചർച്ചയിൽ ഉരുത്തിരിഞ്ഞു വന്നനിർദ്ദേശങ്ങളും ആവശ്യങ്ങളുമടങ്ങിയ വിശദമായ റിപ്പോർട്ട് അമേരിക്കൻരാജ്യങ്ങളെ പ്രതിനിധികരിച്ചുകൊണ്ട് USA യിൽ നിന്നുള്ള അംഗം റോയിമുളകുന്നം സഭാ മുമ്പാകെ അവതരിപ്പിച്ചു.

അമേരിക്കൻ മലയാളികൾക്ക് ആവശ്യങ്ങളേക്കാൾ ഉപരി ജന്മനാടിനു വേണ്ടി എന്തുസംഭാവന ചെയ്യാമെന്നുള്ളതാണ് മുഖ്യമായി ചർച്ചയിൽ ഉയർന്നു വന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന്, അന്താരാഷ്ട്രനിലവാരത്തിലാക്കുന്നതിന് അമേരിക്കൻ യൂണിവേഴ്സിറ്റികളിലെ മലയാളിപ്രൊഫസർമാരുടെയും IT മേഘലയിലെ വിധക്തരുടെയും, ആരോഗ്യ മേഘലയിലെവിധക്തരുടെയും , സയൻറിഫിക്ക് മേഘലയിലെ പ്രകൽപ്പരുടെയുമെല്ലാം സേവനംഉപയോഗപ്പെടുത്തുന്നതിന് ഗവൺമെൻറ് തയ്യാറാകണമെന്നും, ടൂറിസം മേഘലകൂടുൽ ശുചിത്വമുള്ളതും വേഗതയേറിയ യാത്രാ സൗകര്യമുള്ളതു മാകേണ്ടആവശ്യകതയും, കെ റെയിൽ പോലുള്ള വേഗതയേറിയ യാത്രാ സൗകര്യംഉണ്ടാകേണ്ടതിന്റെ ആവശ്യകതയും, വിദേശ ജോലികളിൽ മലയാളിഉദ്യോഗാർത്ഥികൾ പിന്തള്ളപെട്ട് പോകാതിരിക്കുന്നതിനു വേണ്ടി സർക്കാർതലത്തിൽ കമ്മ്യൂണിക്കേഷൻസ് സ്ക്കിൽ , കോൺഫാഡൻസ് ബിൽഡിംഗ്ഉണ്ടാക്കുന്നതിനു വേണ്ടി ട്രെയിനിംഗ് കൊടുക്കേണ്ടതിന്റെ ആവശ്യകതയും, കാനഡാ , അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് Student Visaയിൽ പോകുന്നവിദ്യാർത്ഥികൾക്ക് പല അപകടങ്ങളിലും ചെന്നു പെടാതിരിക്കുന്നതിനുകൗൺസിലിങ്ങ് കൊടുക്കുകയും, കുട്ടികളുടെ തന്നെ ചിലവിൽ ആരോഗ്യഇൻഷുറൻസ് തൽകേണ്ടതിന്റെയും ആവശ്യകതചൂണ്ടിക്കാണിക്കുകയുണ്ടായി.അമേരിക്കയിലെ IT പ്രൊഫഷണലുകൾ തയ്യാറാക്കിയനവകേരള സൃഷ്ടിക്കായുള്ള 100 നിർദ്ദേശങ്ങടങ്ങിയ പ്രൊപ്പോസലും, ഭാവിയിൽഏറ്റവും ജോലി സാദ്ധ്യതയുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസ്(Al) സ്കൂൾ പാഠ്യപദ്ധതി തയ്യാറാക്കുന്നതിന് സഹായം ചെയ്യുന്നതിനുവേണ്ട പ്രൊപ്പോസലും സഭാമുമ്പാകെ സമർപ്പിക്കുകയുണ്ടായി.

ഇതിലെല്ലാമുപരിയായി ചില ആവശ്യങ്ങളും സാഭാമുമ്പാകെ വച്ചു.

അമേരിക്കൻ മലയാളികളുടെ കേരളത്തിലെ സ്വത്തു വകകൾക്ക് സംരക്ഷണവുംക്രയ വിക്രയങ്ങൾക്കുള്ള കാല താമസം ഒഴിവാക്കി കിട്ടുന്നതിന് ഒരു ഫാസ്റ്റ് ട്രാക്ക്കോടതി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പരിഗണിക്കണമെന്നും , അമേരിക്കൻനാടുകളിലെ രണ്ടാം തലമുറ മലാളി യുവ ജനങ്ങളെ കേരളവുമായിബന്ധിപ്പിക്കുന്നതിനു വേണ്ടി അവരുടെ പ്രാതിനിത്യം ലോക കേരള സഭയിൽ ഉറപ്പുവരുത്തണമെന്നും, റിട്ടയർമെൻറ് ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്ന മലയാളികൾക്ക്താങ്ങാവുന്ന പദ്ധതികൾ പ്രവാസികളുടെ തന്നെ പണം കൊണ്ട് നോർക്കായുടെനേതൃത്വത്തിൽ സർക്കാർ ആലോചിക്കണമെന്നും ആവശ്യപ്പെട്ടു.