ഗ്ലെന്‍ വ്യൂ പരേഡ് ജൂലൈ 4ന്

sponsored advertisements

sponsored advertisements

sponsored advertisements

26 June 2022

ഗ്ലെന്‍ വ്യൂ പരേഡ് ജൂലൈ 4ന്

ചാക്കോ തോമസ് മറ്റത്തില്‍പറമ്പില്‍

കോവിഡ് മഹാമാരിയുടെ വിളയാട്ടം മൂലം രണ്ടുവര്‍ഷക്കാലമായി പരിമിതപ്പെടുത്തിയിരുന്ന സ്വാതന്ത്ര്യദിനപരേഡുകള്‍ ഈ വര്‍ഷം മുതല്‍ സജീവമാകുന്നു. അമേരിക്കയില്‍ വസിക്കുന്ന ഓരോ പൗരനും അഭിമാനപൂര്‍വം ആഘോഷിക്കുന്ന ദിവസമാണ് അമേരിക്കയുടെ സ്വാതന്ത്ര്യ ദിവസമായ ജൂലൈ 4.
ഇല്ലിനോയിസിലെ ഗ്ലെന്‍വ്യൂ വില്ലേജില്‍ നടത്തിവരുന്ന പരേഡില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി “ഗ്ലെന്‍ വ്യൂ മലയാളി ഇന്ത്യ” എന്ന പേരില്‍ മലയാളി സമൂഹവും പങ്കെടുത്തു വരുന്നു. ഈ അഞ്ചുവര്‍ഷക്കാലവും ഏറ്റവും നല്ല ഗ്രൂപ്പിനുള്ള അവാര്‍ഡ് ഗ്ലെന്‍ വ്യൂ മലയാളി ഇന്ത്യയ്ക്കാണ് ലഭിച്ചിരുന്നത്.
ഈ വര്‍ഷവും അതിവിപുലമായി തന്നെ മലയാളീ സാന്നിദ്ധ്യം പ്രകടമാക്കുവാന്‍ യൂണിറ്റ് 58 plot തയ്യാറെടുത്തു വരുന്നു. മത്തിയാസ് പുല്ലാപ്പള്ളിയുടെ നേതൃത്വത്തിലാണ് തയ്യാറെടുപ്പുകള്‍ നടന്നു വരുന്നത്. അമേരിക്കയുടെ രാഷ്ട്രീയ ഭൂപടത്തില്‍ മലയാളികളുടെ സാന്നിദ്ധ്യം പ്രകടമാക്കുവാനുള്ള ഒരു അവസരമാണിത്. യൂണിറ്റ് 58plot ന്കീഴില്‍ ഈ പരേഡില്‍ പങ്കെടുത്ത് ഇതിനെ ഒരു വന്‍വിജയവും അഭിമാന മുഹൂര്‍ത്തവുമാക്കി മാറ്റുവാന്‍ എല്ലാ ഗ്ലെന്‍ വ്യൂ പരിസര നിവാസികളേയും ഇതിന്‍റെ സംഘാടകര്‍ സസന്തോഷം ക്ഷണിക്കുന്നു.
കേരള സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന “കൊച്ചുവീട്ടില്‍ ബീറ്റ്സി”ന്‍റെ ചെണ്ടമേളവും അമേരിക്കന്‍ പതാകയുടെ നിറങ്ങള്‍ പേറുന്ന കേരളീയ വേഷവിധാനവും, കേരളീയ കലാ പ്രകടനങ്ങളും നിറഞ്ഞാടുന്ന വിധമായിരിക്കും മലയാളി ഇന്ത്യയുടെ plot 58 സംഘടിപ്പിക്കുന്നത്.
ഈ പരേഡില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലൈ നാലിന് രാവിലെ 10.30ന് മുമ്പായി Armenian Church (All saints) 1701 Greenwood Rd. Glenview 60026 പള്ളിയുടെ അങ്കണത്തില്‍ എത്തിച്ചേരേണ്ടതാണ്. പാര്‍ക്കിംഗ്, പരേഡ് സൈറ്റിലേക്ക് യാത്രാ സൗകര്യം എന്നിവ ലഭിക്കുന്നതാണ്.
ജൂലൈ നാലാം തീയതി രാവിലെ 11.30ന് Harlem and Glenview Road Jn.നിന്നാരംഭിച്ച് ഏതാണ്ട് ഒന്നര മൈല്‍ ദൂരം സഞ്ചരിച്ച് John’s പാര്‍ക്കില്‍ അവസാനിക്കുന്നവിധമാണ് ഘോഷയാത്ര നടത്തപ്പെടുന്നത്.
പരേഡിന് ശേഷം എല്ലാവരും 1641 1641 N. Pickwick Lane. Glenview ജോര്‍ജ് നെല്ലാമറ്റത്തിന്‍റെ ഭവന ത്തില്‍ സമ്മേളിക്കും. തുടര്‍ന്ന് ഗ്ലെന്‍ വ്യൂ മലയാളി ഇന്ത്യ പരേഡിന്‍റെ അവലോകനവും, സ്വാതന്ത്ര്യ ദിനത്തിന്‍റെ ഭക്ഷണ പാനീയവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഈ വര്‍ഷത്തെ Juy 4thവേ ഒരു അവിസ്മരണീയ ഓര്‍മ്മയാക്കുവാന്‍ എല്ലാവരേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

വിശദവിവരങ്ങള്‍ അറിയുന്നതിനായി ബന്ധപ്പെടേണ്ടവര്‍:

കുഞ്ഞച്ചന്‍ കൊച്ചുവീട്ടില്‍ 847 910 6487
മത്തിയാസ് പുല്ലാപ്പള്ളില്‍ 847 644 6305
മാണിച്ചന്‍ 847 826 0144
ജോര്‍ജ് നെല്ലാമറ്റം 847 533 9029
അനീഷ് 773 655 0004

2021 ലെ പരേഡിൽ നിന്നുമുള്ള ചിത്രങ്ങൾ