ചിക്കാഗോ: കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനോടനുബന്ധിച്ച് നാലുദിവസങ്ങളിലായി നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കും അതുപോലെതന്നെ പ്രാര്ത്ഥനാസംഗമങ്ങള്ക്കുമുള്ള കൊയര്‍ ഗ്രൂപ്പിന് ന്യൂയോര്‍ക്ക് ഐ.കെ.സി.സി. സെക്രട്ടറി സ്റ്റീഫന്‍ കിടാരത്തില്‍ നേതൃത്വം നല്‍കും. ജൂലൈ 21 മുതല്‍ 24 വരെയുള്ള നാലുദിവസങ്ങളിലുമുള്ള വിശുദ്ധ കുര്‍ബാനയ്ക്കും അതുപോലുള്ള മറ്റ് പ്രോഗ്രാമുകളെ സഹായിക്കുന്നതിനായുള്ള കമ്മറ്റിയില്‍ സ്റ്റീഫന്‍ കിടാരത്തിനൊപ്പം ബിജോ കറുകപ്പറമ്പില്‍, ജയിന് വെട്ടിക്കല്‍, മേഴ്സി കുന്നേല്‍, ജോര്‍ഡി കൈപുറം, ഡോ. അല്‍ഫോന്‍സാ പുത്തന്‍പുരയില്‍, ഡയാന തേക്കുംകാട്ടില്‍, നീന കുന്നത്തുകിഴക്കേതില്‍, റ്റെസി ജീവന് തോട്ടിക്കാട്ട്, ലിന്‍ഡ സണ്ണി കോയിത്തറ, ജോണിച്ചന് കുസുമാലയം എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് കെ.സി.സി.എന്‍.എ. ലെയ്സണ്‍ ജൂഡ് കട്ടപ്പുറം അറിയിച്ചു.
റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍