ഗ്ലെന്‍വ്യൂ പരേഡ് റദ്ദാക്കി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


8 July 2022

ഗ്ലെന്‍വ്യൂ പരേഡ് റദ്ദാക്കി

ചാക്കോ മറ്റത്തില്‍പറമ്പില്‍

2022 ജൂലൈ നാലാം തീയതി രാവിലെ 11 .30ന് അതിഗംഭീരമായി ആഘോഷിക്കാന്‍ തയ്യാറെടുത്തിരുന്ന Glenview സ്വാതന്ത്ര്യദിനപരേഡ് തൊട്ടയല്‍ ജില്ലയായ Hyland Park പരേഡില്‍ രാവിലെ 10 മണിക്കുണ്ടായ അപ്രതീക്ഷിതമായ വെടിവെപ്പിനെ തുടര്‍ന്ന് നിര്‍ത്തി വെക്കേണ്ടി വന്നു.
”Glenview Malayalee Indian” യുടെ കോര്‍ഡിനേറ്റര്‍ ആയ മത്തിയാസ് പുല്ലാപ്പള്ളില്‍, കുഞ്ഞച്ചന്‍ കൊച്ചുവീട്ടില്‍, മാണിച്ചന്‍, ജോര്‍ജ് നെല്ലാമറ്റം, അനീഷ്, ചാക്കോ മറ്റത്തില്‍പറമ്പില്‍, ജോര്‍ജ് തോട്ടപുറം എന്നിവരുടെ നേതൃത്വത്തില്‍ Glenview വിലുള്ള അര്‍മേനിയന്‍ പള്ളിയങ്കണത്തില്‍ Flot 58 നു ചുറ്റും സമ്മേളിക്കുകയും അമേരിക്കയോടുള്ള മലയാളി സമൂഹത്തിന്‍റെ ഐക്യദാര്‍ഢ്യവും പ്രതിബദ്ധതയും പ്രകടിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ശ്രീ ജോര്‍ജ് നെല്ലാമറ്റത്തിന്‍റെ ഭവനത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ Hyland Park ല്‍ നടന്ന വെടിവെപ്പിനെത്തുടര്‍ന്നുണ്ടായ അതീവ ദു:ഖകരമായ സംഭവങ്ങളില്‍ മലയാളി സമൂഹത്തിന്‍റെ അഗാധമായ അനുശോചനവും, ആശങ്കയും രേഖപ്പെടുത്തി.