കുര്യൻ ഫിലിപ്പ്
ചിക്കാഗോ: പരേതനായ പാസ്റ്റര്‍ ഇ.വി. സഖറിയായുടെ ഭാര്യ മറിയാമ്മ സഖറിയ (മേരിക്കുട്ടി-77) ചിക്കാഗോയില്‍ നിര്യാതയായി. ശവസംസ്കാര ശുശ്രൂഷ ജൂലൈ 2-ന് ശനിയാഴ്ച രാവിലെ 8 മണിക്ക് ഹല്മസ്റ്റിലുള്ള പെഡേര്‍സണ്‍ റെയ്ബര്ട്ട് ഫ്യൂണറല്‍ ഹോമില്‍ (Pederson Ryberg) ആരംഭിച്ച് ഉച്ചയോടെ എല്ലോണ്‍ സെമിത്തേരിയില്‍ മൃതശരീരം സംസ്കരിക്കും. കോട്ടയം തിരുവഞ്ചൂര്‍ ഐപിസി സഭാംഗമായിരുന്ന കുടുംബം 1998-ലാണ് അമേരിക്കയിലെത്തിയത്. മക്കള്‍: ബഞ്ചമിന്, ജെയിംസ്, ഫെയിത്ത്. മരുമക്കള്‍: അനിത, ലീന, പരേതനായ മാത്യു ജോണ്‍. പരേതയ്ക്ക് ഏഴു കൊച്ചുമക്കളുണ്ട്. സഹോദരങ്ങള്‍: അന്നമ്മ ജോര്‍ജ്, പരേതനായ അലക്സാണ്ടര്‍ ചാക്കോ, ജോര്‍ജ് ചാക്കോ, എലിസബത്ത് മാത്യു, മാനുവേല്‍ ചാക്കോ, ജേക്കബ് ചാക്കോ, ജോണ്‍ ചാക്കോ. ഗില്ഗാല് പെന്തെക്കോസ്തല്‍ അസംബ്ലിയില്‍ ഭര്‍ത്താവിനോടൊപ്പം ദീര്‍ഘനാളുകള്‍ അംഗമായിരുന്നു. ശവസംസ്കാര ശുശ്രൂഷകള്‍ ഐ.പി.സി ഹെബ്രോണ്‍ ഗോസ്പല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കും. പാസ്റ്റര്‍ പി.സി. മാമ്മന്‍ അവസാനഘട്ട ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 630 290 0518.