ചിരിയുടെ പ്രകാശം പരത്തി ഫൊക്കാന വേദിയില്‍ ചിരിയരങ്ങ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

11 July 2022

ചിരിയുടെ പ്രകാശം പരത്തി ഫൊക്കാന വേദിയില്‍ ചിരിയരങ്ങ്


ഒര്‍ലാന്‍ഡോ: ഫൊക്കാനാ വേദികളിലെ പരിപാടികളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തിക്കൊണ്ട്, പ്രശസ്ത ഹാസ്യ സാഹിത്യകാരന്‍ രാജു മൈലപ്ര നയിച്ച ചിരിയരങ്ങ് നിറഞ്ഞ സദസ്സില്‍ പൊട്ടിച്ചിരിയുടെ അലമാലകള്‍ ഉയര്‍ത്തി.
രാജ്യസഭാ മെംബര്‍ ജോണ്‍ ബ്രിട്ടാണ്‍സ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍, ഇത്തവണ പൂര്‍ണ്ണമായും അമേരിക്കന്‍ മലയാളികളാണ് പങ്കെടുത്തത്. സഭ്യതയുടെ അതിര്‍വരമ്പുകള്‍ കടക്കാതെ നര്‍മ്മത്തിന്‍റെ നുറുങ്ങുകള്‍ വാരിവിതറി സദസ്യരെ തുടക്കം മുതല്‍ ഒടുക്കം വരെ പിടിച്ചിരുത്താന്‍ അവതാരകര്‍ക്ക് കഴിഞ്ഞു. ജോസ് കാടാപുറം, ഫിലിപ്പോസ് ഫിലിപ്പ്, മുരളി ജെ. നായര്‍, അപ്പുക്കുട്ടന്‍പിള്ള, ഫിലിപ്പ് മഠത്തില്‍, മത്തായി ചാക്കോ തുടങ്ങിയവരോടൊപ്പം ഡിട്രോണ്‍യിറ്റില്‍ നിന്നുള്ള ശ്രീമതി അന്നമ്മ മാത്യൂസും പങ്കെടുത്തു.
ജെയ്ബു കുളങ്ങരയും തോമസ് തോമസുമായിരുന്നു ചിരിയരങ്ങിന്‍റെ കോ-ഓര്‍ഡിനേറ്റേഴ്സ്.
നല്ലൊരു പരിപാടി സമയബന്ധിതമായി അവതരിപ്പിച്ചതിന് ഫൊക്കാനാ പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് പ്രത്യേക നന്ദി രേഖപ്പെടുത്തി.