സെമി ട്രക്ക് ദുരന്തം ചൂടേറ്റ് മരിച്ചവരുടെ സംഖ്യവീണ്ടും ഉയർന്നു 53 ആയി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


1 July 2022

സെമി ട്രക്ക് ദുരന്തം ചൂടേറ്റ് മരിച്ചവരുടെ സംഖ്യവീണ്ടും ഉയർന്നു 53 ആയി

പി പി ചെറിയാൻ

ഓസ്റ്റിൻ:അനധികൃത കുടിയേറ്റ കാരുമായി മെക്സിക്കോ അതിർത്തി കടന്നു ടെക്സസിലെ സ്നന്റോണിയയിൽ എത്തിയ സെമി ട്രക്കിനകത്തു ദാഹജലം ലഭിക്കാതെയും .അതി ശക്തമായ ചൂടെറ്റും, ശ്വാസം കിട്ടാതെയും കൊല്ലപ്പെട്ടവരുടെ സംഖ്യ ബുധനാഴ്ച രണ്ടു പേര് മരിച്ചതോടെ 53 ആയി ഉയർന്നു .മരിച്ചവരിൽ 41 പുരുഷന്മാരും 12 സ്ത്രീകളും ഉൾപ്പെടുന്നു

അമേരിക്കയുടെ ചരിത്രത്തിൽ മനുഷ്യക്കടത്ത് നോടനുബന്ധിച്ച് ഇത്രയും പേർ ഒരുമിച്ചു കൊല്ലപ്പെടുന്നത് ആദ്യ സംഭവമാണ് . സംഭവം നടന്ന ദിവസം 47 പേരുടെ മൃതദേഹം പുറത്തെടുത്തിരുന്നു . ആകെ 67 പേരാന്ന് ട്രാക്കിൽ ഉണ്ടായിരുന്നതു. മരിച്ച 53 പേർ ഒഴികെയുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ് .ഇനിയും മരണസംഖ്യ ഉയരുമോയെന്നു പറയാനാവില്ലെന്നും അധികൃതർ അറിയിച്ചു ട്രക്കിനകത്തെ ശീതീകരണ സംവിധാനം തകരാറായതാണ് മരണത്തിന് കാരണമെന്നു അറസ്റ്റിലായ ഡ്രൈവർ പറഞ്ഞു .ട്രക്കിൽ കൊണ്ടുവന്നവരെ ഒരു പ്രത്യേക ലൊക്കേഷനിൽ ഇറക്കിയ ശേഷം ഷെർവാഹനങ്ങളിൽ കയറ്റി വിവിധ സ്ഥലങ്ങളിലേക്കു അയക്കുകയായിരുന്ന ലക്ഷ്യമെന്നും ഡ്രൈവർ പറഞ്ഞു

ബോർഡർ സെക്യൂരിറ്റി യുടെ പരിശോധനാ വീഴ്ചയാണ് ഇത്രയും പേർ മരിക്കാൻ ഇടയായത് . തിങ്കളാഴ്ച ടെക്സസ്സിലെ ലെറിഡോ നോർത്ത് ഈസ്റ്റിലുള്ള ചെക്ക് പോയിന്റിൽ നിന്നും സെമി ട്രക് പുറത്തുവരുന്ന ദൃശ്യവും ഓഫീസർമാരെ നോക്കി ട്രക്ക് ഡ്രൈവർ ചിരിക്കുന്ന ചിത്രവും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ടെക്സസിൽ അല്മോയിൽ രജിസ്റ്റർ ചെയ്ത വാഹനമായിരുന്നുവെങ്കിലും വ്യാജ നമ്പർ പ്ലേറ്റും ലോഗോയും ആണ് ഉപയോഗിച്ചിരുന്നത് എന്നും അധികൃതർ പറഞ്ഞു. യാത്രക്കാരുടെ കൂട്ടത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവർ ഉൾപ്പെടെ മൂന്നു പോലീസ് ഇതുസംബന്ധിച്ചു പിടികൂടി.അറസ്റ്റ് ചെയ്തു . ഡ്രൈവർ അമിതമയക്കുമരുന്നിനു അടിമയായിരുന്നുവെന്നും പോലീസ് പറയുന്നു .

അതിർത്തിയിൽ നിന്നും രണ്ടര മണിക്കൂർ യാത്ര ചെയ്താണ് ട്രക്ക് സാൻ അന്റോണിയയിലെ റെയിൽവേ ട്രാക്കിനു സമീപം എത്തിയത് .ട്രക്ക് അവിടെ നിർത്തിയിടുന്നതിനു യന്ത്രത്തകരാർ ആണോ കാരണം എന്നും അധികൃതർ അന്വേഷിച്ചുവരുന്നു

8000 മുതൽ 10,000 ഡോളർ വരെ നൽകിയാണ് ഓരോരുത്തരും ട്രക്കിൽ കയറി അനധിക്ര തമായി അമേരിക്കയിൽ എത്തുന്നതെന്ന് ഹോം ലാൻഡ് സെക്യൂരിറ്റി അന്വേഷണ ഉദ്യോഗസ്ഥൻ ലീഗൽ അറബി പറഞ്ഞു

ഏപ്രിൽ മാസം അതിർത്തിയിൽ ട്രക്കുകൾ തടഞ്ഞിട്ട് കർശന പരിശോധന നടത്തുന്നതിനു ടെക്സസ് ഗവർണർ നടത്തിയ ശ്രമം ശക്തമായ എതിർപ്പിനെ തുടർന്ന് പെട്ടെന്ന് പിൻവലിച്ചിരുന്നു .ട്രക്കിംഗ് പരിശോധന ശരിയായി നടന്നിരുന്നെങ്കിൽ ഈ ദുരന്ത സംഭവങ്ങൾ ഒഴിവാക്കാമായിരുന്നു എന്നാണ് അധികൃതർ അഭിപ്രായപ്പെട്ടത് ബൈഡൻ ഭരണകൂടം ,അനധികൃത കുടിയേറ്റ നിയമം ലഘൂകരിച്ചതോടെ അതിർത്തി കടന്നു ആയിരക്കണക്കിന് ആളുകളാണ് പ്രതിദിനം അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ എ ത്തിക്കൊണ്ടിരിക്കുന്നത്.

 

 

SAN ANTONIO, TX - JUNE 27: In this aerial view, members of law enforcement investigate a tractor trailer on June 27, 2022 in San Antonio, Texas. According to reports, at least 46 people, who are believed migrant workers from Mexico, were found dead in an abandoned tractor trailer. Over a dozen victims were found alive, suffering from heat stroke and taken to local hospitals. (Photo by Jordan Vonderhaar/Getty Images)