ഫൊക്കാന കൺവൻഷൻ വേദിയെ ധന്യമാക്കാൻ നടി അനുശ്രീ

sponsored advertisements

sponsored advertisements

sponsored advertisements

4 July 2022

ഫൊക്കാന കൺവൻഷൻ വേദിയെ ധന്യമാക്കാൻ നടി അനുശ്രീ

ശ്രീകുമാർ ഉണ്ണിത്താൻ
ഒർലാണ്ടോ :അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ ഒർലാണ്ടോ കൺവൻഷനിൽ മലയാളികളുടെ പ്രിയപ്പെട്ട താരം അനുശ്രീ പങ്കെടുക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് സെക്രട്ടറി സജിമോൻ ആന്റണി എന്നിവർ അറിയിച്ചു . ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച ഡയമണ്ട് നെക്ലേസിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് അനുശ്രീ.

ചന്ദ്രേട്ടൻ എവിടയാ, മഹേഷിൻ്റെ പ്രതികാരം,മഹേഷിൻ്റെ പ്രതികാരം,ഒപ്പം,കൊച്ചൗവ പൗലോ അയ്യപ്പ കൊയ്ലോ തുടങ്ങി നിരവധി ചിത്രത്തിലൂടെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ ശ്രേദ്ധേയയായ അനുശ്രീ മലയാളത്തിന്റെ നൈർമല്യമുള്ള നടികൂടിയാണ് .

നമ്മുടെ വീട്ടിലെ ഒരംഗത്തെ പോലെ നമുക്ക് തോന്നുന്ന താരം ഫൊക്കാന കൺവൻഷനു എത്തുമ്പോൾ അമേരിക്കയിലെ പ്രിയപ്പെട്ട കൺവൻഷന് മികച്ച താരത്തിളക്കം കൂടിയാകുമെന്നു ജോർജി വർഗീസ് അറിയിച്ചു .

പത്തനാപുരം , കുമുകഞ്ചേരി മുരളീധരൻ പിള്ളയുടേയും ശോഭയുടേയും ഇളയ മകളായിജനിച്ച അനുശ്രീ സൂര്യ ടിവിയിലെ റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി തിരഞ്ഞെടുത്തത്. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം ഒപ്പം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയയായി.മമ്മുട്ടി ,മോഹൻലാൽ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക നായകന്മാർക്കൊപ്പം അഭിനയിച്ച അനുശ്രീ ഇപ്പോൾ നിരവധി സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു.

ജൂലൈ ഏഴു മുതൽ പത്തുവരെ ഒർലാണ്ടോ വിസ്മയനഗരത്തെ ധന്യമാക്കുവാൻ ഫൊക്കാനയുടെ പ്രവർത്തകർക്കൊപ്പം അനുശ്രീയുമുണ്ടാകും .
ഫൊക്കാനയുടെ നിറഞ്ഞ വേദിയിലേക്ക് അനുശ്രീയെ സ്വാഗതം ചെയ്യുന്നുവെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് ,സെക്രട്ടറി സജിമോൻ ആന്റണി ,ട്രഷറർ സണ്ണി മറ്റമന,കൺവൻഷൻ ചെയർമാൻ ചാക്കോ കുര്യൻ എന്നിവർ അറിയിച്ചു .


അനുശ്രീയുടെ കുടുംബം