ചിക്കാഗോ ചര്‍ച്ച് ഓഫ് ഗോഡ് ആലയപ്രതിഷ്ഠ ജൂണ്‍ 26ന് ഞായറാഴ്ച

sponsored advertisements

sponsored advertisements

sponsored advertisements

23 June 2022

ചിക്കാഗോ ചര്‍ച്ച് ഓഫ് ഗോഡ് ആലയപ്രതിഷ്ഠ ജൂണ്‍ 26ന് ഞായറാഴ്ച


കുര്യന്‍ ഫിലിപ്പ്
ചിക്കാഗോ: രണ്ട് ദശാബ്ദങ്ങള്‍ക്കു മുന്‍പ് ഡെസ്പ്ലെയിന്‍സ് കേന്ദ്രമാക്കി ചിക്കാഗോ ചര്‍ച്ച് ഓഫ് ഗോഡ് എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ച സഭയ്ക്ക് സ്വന്തമായി വാങ്ങിയ ആരാധനാലയത്തിന്‍റെ സമര്‍പ്പണ ശുശ്രൂഷ ജൂണ്‍ 26-ന് ഞായറാഴ്ച നടക്കും. അല്‍ഗോന്‍ക്വിന്‍ സിറ്റിയിലുണ്ടായിരുന്ന യുണൈറ്റഡ് പെന്തെക്കോസ്തല്‍ ചര്‍ച്ചിന്‍റെ ആലയമാണ് പാസ്റ്റര്‍ വര്‍ഗീസ് മാത്യു (കുഞ്ഞുമോന്‍ പാസ്റ്റര്‍) നേതൃത്വം നല്കുന്ന സഭ സ്വന്തമാക്കിയത്.
രണ്ട് ഘട്ടമായി നടക്കുന്ന സമര്‍പ്പണ ശുശ്രൂഷ രാവിലെ 9.30ന് ആരംഭിക്കുന്ന ആരാധനായോഗത്തോടെ ആരംഭിക്കും. പാസ്റ്റര്‍ തോമസ് ജോര്‍ജ് (ന്യൂഡല്‍ഹി) മുഖ്യാതിഥിയായിരിക്കും. റവ.ഡോ. അലക്സ് ടി. കോശി, പാസ്റ്റര്‍ ആന്‍ഡ്രൂസ് കെ. ജോര്‍ജ്, പാസ്റ്റര്‍ ഷാജി വര്‍ഗീസ്, ബ്രദര്‍ സിറിള്‍ സഖറിയാ, കുര്യന്‍ ഫിലിപ്പ് എന്നിവര്‍ വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കും. അഡ്മിനിസ്ട്രേറ്റര്‍ ജോര്‍ജ് സഖറിയാ, ട്രഷറര്‍ ബെന്‍സി വര്‍ഗീസ്, ജിം ചൊള്ളമ്പേല്‍, ഷാജി കൂട്ടുമ്മേല്‍, സ്റ്റെഫിന്‍ ജോര്‍ജ്, സിസ്റ്റര്‍ ജെസ്സി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ആരാധനായോഗത്തിനും തുടര്‍ന്നു നടക്കുന്ന സമര്‍പ്പണശുശ്രൂഷയിലും പാസ്റ്റര്‍ വര്‍ഗീസ് മാത്യു അദ്ധ്യക്ഷനായിരിക്കും. പുതിയ ആലയത്തിന്‍റെ വിലാസം: 44 44 Sandbloom Road, Algonquin. കൂടുതല്‍ വിവരങ്ങള്‍ക്ക്: കുര്യന്‍ ഫിലിപ്പ് 847 912 5578.