കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ ചെണ്ടമേള മത്സരവും പിക്നിക്കും വന്‍ വിജയമായി

sponsored advertisements

sponsored advertisements

sponsored advertisements

15 July 2022

കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ ചെണ്ടമേള മത്സരവും പിക്നിക്കും വന്‍ വിജയമായി


ആന്‍റോ കവലയ്ക്കല്‍
ചിക്കാഗോ: 1977-ല്‍ സ്ഥാപിതമായ കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോ ഇഥംപ്രദമമായി സംഘടിപ്പിച്ച ചെണ്ടമേള മത്സരം ഗംഭീര വിജയം ആയിരുന്നു.
2022 ജൂലൈ 9-ന് Woodridgeലുള്ള 11 ഏക്കര്‍ വിസ്തൃതിയുള്ള പ്രകൃതിരമണീയമായ കസ്റ്റാല്‍ഡോപാര്‍ക്കില്‍ വെച്ചായിരുന്നു അസോസിയേഷന്‍റെ ഈ വര്‍ഷത്തെ പിക്നിക്കും ചെണ്ടമേള മത്സരവും സംയുക്തമായി സംഘടിപ്പിച്ചത്.
തികച്ചും പ്രാദേശികമായി സംഘടിപ്പിച്ച മത്സരത്തില്‍ ചിക്കാഗോയില്‍നിന്നും 5 ടീമുകള്‍ പങ്കെടുത്തു. ഏറ്റവും കൂടുതല്‍ പോയിന്‍റ് (92.6) കരസ്ഥമാക്കിയ ചിക്കാഗോ ചെണ്ട ക്ലബ് ഒണ്‍ന്നാം സ്ഥാനവും (81.3) പോയിന്‍റ് കരസ്ഥമാക്കിയ ചിക്കാഗോ ബീറ്റ്സിന് രണ്ടാം സ്ഥാനവും (81.00) പോയിന്‍റ് കരസ്ഥമാക്കിയ മേളം ചിക്കാഗോ മൂണ്‍ന്നാം സ്ഥാനവും കരസ്ഥമാക്കി. തെക്കന്‍ ജൂനിയര്‍ 65 പോയിന്‍റ് കരസ്ഥമാക്കി പ്രോത്സാഹന സമ്മാനം നേടി. വനിതകളുടേതായി ഒരു ടീം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരെ പ്രോത്സാഹനസമ്മാനം നല്കി ആദരിച്ചു. ഒന്നാം സമ്മാനം 1000 ഡോളര്‍ കുരുവിള ജെയിംസ് ഇടുക്കുതറയും രണ്ടാം സമ്മാനം 750 ഡോളര്‍ പ്രമോദ് സഖറിയാസും (ഗെയ്റ്റ്വേസ് റിയാലിറ്റി) മൂന്നാം സമ്മാനമായ 500 ഡോളര്‍ ജെയിംസ് ആലപ്പാട്ടും ജെയിസ പുതുശ്ശേരിയുമാണ് സ്പോണ്‍സര്‍ ചെയ്തിരുന്നത്.
വനിതകളുടെ ഒന്നും രണ്ടും സമ്മാനങ്ങള്‍ക്ക് വേണ്ടി 1000 ഡോളര്‍ അന്നക്കുട്ടി ജോസ് പനങ്ങാടിന്‍റെ സ്മരണയ്ക്കായി ജോസ് പനങ്ങാടാണ് സ്പോണ്‍സര്‍ ചെയ്തിരുന്നത്. രാവിലെ 9 മുതല്‍ ആരംഭിച്ച പിക്നിക്കും ചെണ്ട മത്സരവും 6 മണിയോടെ സമാപിച്ചു. ജോസഫ് ചാണ്ടി, രാജു മാധവന്‍, സന്തോഷ് അഗസ്റ്റിന്‍, പീറ്റര്‍ കൊല്ലപ്പള്ളി, സിബി പാത്തിക്കല്‍, തമ്പിച്ചന്‍ ചെമ്മാച്ചേല്‍, ബിനോയ് ജോര്‍ജ്, ടിന്‍സണ്‍ പാറക്കര, ഹെറാള്‍ഡ് ഫിഗരെദോ, സുനില്‍ കിടങ്ങയില്‍, ആന്‍റോ കവലയ്ക്കല്‍, ഡോ. പോള്‍ ചെറിയാന്‍, ഏലമ്മ ചെറിയാന്‍ തുടങ്ങിയവര്‍ ഇതര ക്രമീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.