കാനഡയിലെ ഗാന്ധി പ്രതിമ നശിപ്പിച്ചു; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

14 July 2022

കാനഡയിലെ ഗാന്ധി പ്രതിമ നശിപ്പിച്ചു; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ

കാനഡ റിച്ച്മണ്ടില്‍ മഹാവിഷ്ണു ക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ നശിപ്പിച്ചതില്‍ അപലപിച്ച് ഇന്ത്യ. സംഭവ ഇന്ത്യന്‍ സമൂഹത്തെ വേദനിപ്പിക്കുന്നതാണ് നടന്നതെന്ന് കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ട്വീറ്റ് ചെയ്തു.

‘റിച്ച്മണ്ട് ഹില്ലിലെ വിഷ്ണു ക്ഷേത്രത്തിലെ ഗാന്ധി പ്രതിമയെ അവഹേളിച്ചതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. ഈ കുറ്റകൃത്യം കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വികാരങ്ങളെ ആഴത്തില്‍ വ്രണപ്പെടുത്തിയിരിക്കുന്നു’, കോണ്‍സുലേറ്റ് ജനറല്‍ ട്വീറ്റില്‍ പറഞ്ഞു.

ഒട്ടാവയിലെ ഇന്ത്യന്‍ ഹൈകമ്മീഷണറും സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി. കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയെ തന്നെ ആശങ്കയിലാക്കുന്നതാണ് സംഭവമെന്നാണ് ഹൈക്കമ്മീഷണര്‍ പ്രതികരിച്ചത്. സംഭവം കനേഡിയന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം ആവശ്യപ്പെട്ടതായും കമ്മീഷണര്‍ വ്യക്തമാക്കി.