പ്രതാപ്‌ പോത്തൻ അന്തരിച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

15 July 2022

പ്രതാപ്‌ പോത്തൻ അന്തരിച്ചു

ചെന്നൈ: ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. അദ്ദേഹത്തിന് 70 വയസായിരുന്നു. നൂറിലേറെ ചിത്രങ്ങളിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അഭിനയിച്ചിട്ടുണ്ട്. . ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെറ്റ്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം ഏകദേശം മുപ്പതോളം ചിത്രങ്ങൾ പ്രതാപ് പോത്തൻ സം‌വിധാനം ചെയ്തു. അദ്ദേഹം തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനായിരുന്നു.

സിനിമയിലെത്തിയത് 1978 ൽ പുറത്തിറങ്ങിയ ‘ആരവ’ത്തിലൂടെയാണ്. എൺപതുകളിൽ മലയാളം, തമിഴ് സിനിമകളിൽ തരംഗമായിരുന്നു അദ്ദേഹം. . മലയാളത്തിൽ ഭരതൻ ചിത്രം ‘തകര’യിലൂടെ ചുവടുറപ്പിച്ച പ്രതാപ് പോത്തൻ നെഞ്ചത്തെ കിള്ളാതെ, വരുമയിൽ നിറം ചുവപ്പ്, ചാമരം, അഴിയാത കോലങ്ങൾ, മധുമലർ, കാതൽ കഥൈ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ടു.