രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിനു നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

28 June 2022

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിനു നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി

ചിക്കാഗോ: രാഹുല്‍ ഗാന്ധി എംപിയുടെ വയനാട് ഓഫീസിനു നേരെ എസ്ണ്‍എഎഫ്ഐ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ണ്‍ഗ്രസ് ചിക്കാഗോ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സിപിഎം കേരളത്തില്‍ അക്രമരാഷ്ട്രീയം നടത്തുന്നു. ജനപ്രതിനിധിയുടെ ഓഫീസു പോലും അടിച്ചുതകര്‍ത്ത് സിപിഎം കേരളത്തില്‍ ഭരണകൂട ഭീകരത അഴിച്ചുവിടുകയാണ്. കോണ്‍ഗ്രസിനെ തകര്‍ക്കുക എന്ന ബിജെപിയുടെ അജന്‍ണ്‍ഡ കേരളത്തില്‍ സിപിഎം ഏറ്റെടുത്തിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
കേരളത്തില്‍ ബിജെപിയെ വളര്‍ത്തുന്നതിനു വേണ്ടിയാണ് ഭരണകക്ഷി ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ ആരോപിച്ചു. യോഗത്തില്‍ പ്രസിഡണ്ട് സന്തോഷ് നായര്‍ അദ്ധ്യക്ഷത വഹിച്ചു. തുണ്‍ടര്‍ന്ന് ഐഒസി കേരള ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ തോമസ് മാത്യു, വൈസ് പ്രസിഡണ്ട് സതീശന്‍ നായര്‍, ജോര്‍ജ് പണിക്കര്‍, പ്രഫ. തമ്പി മാത്യു, ടോണ്‍ബിന്‍ തോമസ് മാത്യു, അച്ചന്‍കുഞ്ഞ് മാത്യു, ജോസി കുരിശുങ്കല്‍, ജോസ് തോമസ് ആനമല, ബൈജു കണ്ടത്തില്‍, ഹെറാള്‍ഡ് ഫിഗുരെദോ, ആന്‍റോ കവലയ്ക്കല്‍, ജോഷി വള്ളിക്കളം, ജെസ്സി റിന്‍സി, നടരാജന്‍, ജോസ് കല്ലിടിക്കില്‍, മനോജ് കോട്ടപ്പുറം, വിപിഷ് ജേക്കബ്, സെബാസ്റ്റ്യന്‍ വാഴപ്പറമ്പില്‍, റിന്‍സി കുര്യന്‍, ജോര്‍ജ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.