ജോസ് കെ. മാണി എംപിക്ക് ചിക്കാഗോയില്‍ ഉജ്വല സ്വീകരണം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


13 July 2022

ജോസ് കെ. മാണി എംപിക്ക് ചിക്കാഗോയില്‍ ഉജ്വല സ്വീകരണം


സ്വന്തം ലേഖകന്‍
ചിക്കാഗോ: ചിക്കാഗോയിലെത്തിയ ജോസ് കെ. മാണി എംപിക്ക് പ്രവാസി കേരളാ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ചിക്കാഗോ പൗരാവലി ഉജ്വലസ്വീകരണം നല്കി. ജൂലൈ 12-ന് ചൊവ്വാഴ്ച വൈകിട്ട് എട്ടിന് ക്നാനായ കമ്യൂണിറ്റി സെന്‍ററില്‍ ചേര്‍ന്ന പൗരസമ്മേളനത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രസിഡണ്ട് ജെയ്ബു മാത്യു കുളങ്ങര അദ്ധ്യക്ഷത വഹിച്ചു.
സിബി കൈതക്കത്തൊട്ടിയില്‍ എംസി ആയിരുന്നു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, പീറ്റര്‍ കുളങ്ങര, ജോസ് കണിയാലി, സണ്ണി വള്ളിക്കളം, തോമസ് ഡിക്രൂസ്, സിറിയക് പുത്തന്‍പുരയില്‍, സന്തോഷ് നായര്‍, ബിജി എടാട്ട്, ഫിലിപ്പ് ഞാറവേലില്‍, ജോഷി വള്ളിക്കളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജോസ് കെ. മാണി എംപി മറുപടി പ്രസംഗം നടത്തി. നിഷ ജോസ് കെ. മാണിയും സമ്മേളനത്തില്‍ പങ്കെടുത്തു.