ഡാളസിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാൾ

sponsored advertisements

sponsored advertisements

sponsored advertisements

22 July 2022

ഡാളസിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാൾ

മാര്‍ട്ടിന്‍ വിലങ്ങോലില്‍

കൊപ്പേൽ (ടെക്സാസ്) : ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ജൂലൈ 22 (വെള്ളി) അഭിവന്ദ്യ ബിഷപ്പ് മാർ ലോറൻസ് മുക്കുഴി കൊടിയേറ്റുന്നതോടെ തുടക്കമാവും . ജൂലൈ 22 മുതല്‍ 31 വരെയാണ് തിരുനാൾ. ജൂലൈ 31 ഞായറാഴ്ച നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്കു അഭി. ബിഷപ്പ് മാർ ലോറൻസ് മുക്കുഴി മുഖ്യകാർമ്മികത്വം വഹിക്കും. തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ , കൈക്കാരന്മാരായ എബ്രഹാം പി മാത്യൂ , പീറ്റർ തോമസ് , സാബു സെബാസ്റ്റ്യൻ , ടോം ഫ്രാൻസീസ്, ജോർജ് തോമസ് (സെക്രട്ടറി) എന്നിവരടങ്ങുന്ന പാരീഷ് കൌണ്‍സിലും ഇടവകയിലെ കുടുംബ യൂണിറ്റുകളും നേതൃത്വം നൽകും.

തിരുനാൾ പരിപാടികൾ:

ജൂലൈ 22 വെള്ളി: വൈകുന്നേരം 6 മുതൽ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 7 നു കൊടിയേറ്റ്. തുടർന്ന് വി. കുർബാന, നൊവേന ലദീഞ്ഞ്. (അഭി. ബിഷപ്പ് മാർ ലോറൻസ് മുക്കുഴി)

ജൂലൈ 23 ശനി: വൈകുന്നേരം 6 മുതൽ ദിവ്യകാരുണ്യആരാധന. 7 നു വി. കുർബാന, നൊവേന ലദീഞ്ഞ്. (റവ. ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ )

ജൂലൈ 24 ഞായർ: വൈകുന്നേരം 5 നു ദിവ്യകാരുണ്യആരാധന. 6 നു വി. കുർബാന, നൊവേന ലദീഞ്ഞ്. (വെരി. റവ ബിഷപ്പ് മുക്കുഴി )

ജൂലൈ 25 തിങ്കൾ വൈകുന്നേരം 6 മുതൽ ദിവ്യകാരുണ്യആരാധന. 7 നു വി. കുർബാന, നൊവേന ലദീഞ്ഞ്. (റവ. ഫാ. എബ്രഹാം കളരിക്കൽ )

ജൂലൈ 26 ചൊവ്വ: വൈകുന്നേരം 6 മുതൽ ദിവ്യകാരുണ്യആരാധന. 7 നു വി. കുർബാന, നൊവേന ലദീഞ്ഞ്. (റവ. ഫാ. എബ്രഹാം തോമസ് വാവോലിമേപ്പുറത്ത്‌ )

ജൂലൈ 27 ബുധൻ: വൈകുന്നേരം 6 മുതൽ ദിവ്യകാരുണ്യആരാധന. 7 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ജെയിംസ് നിരപ്പേൽ )

ജൂലൈ 28 വ്യാഴം: വൈകുന്നേരം 6 മുതൽ ദിവ്യകാരുണ്യആരാധന. 7 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. വിൽസൺ വട്ടപ്പറമ്പിൽ)

ജൂലൈ 29 വെള്ളി: വൈകുന്നേരം 4 മുതൽ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 5 നു വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. സോജൻ പുതിയപറമ്പിൽ ) .

തുടർന്നു ഇടവകയിലെ കലാകാരന്മാർ അണിനിരക്കുന്ന “ഇടവകോത്സവ്‌ ” സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടക്കും.

ജൂലൈ 30 ശനി: വൈകുന്നേരം 4 മുതൽ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 5 നു വി. കുർബാന, നൊവേന, ലദീഞ്ഞ് (റവ. ഫാ ജെയിംസ് നെടുമാങ്കുഴി).

വൈകുന്നേരം 7 നു സെന്റ് അൽഫോൻസാ പാരീഷ് യുവജനങ്ങൾ നയിക്കുന്ന “ഗാനമേള” സെന്റ്. അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടക്കും.
ജൂലൈ 31 ഞായർ: വൈകുന്നേരം 5 ന് ആഘോഷമായ തിരുനാൾ കുർബാന. ( അഭി. ബിഷപ്പ് മാർ ലോറൻസ് മുക്കുഴി). തുടർന്ന് ആഘോഷമായ പ്രദക്ഷിണവും, പരിശുദ്ധ കുർബാനയുടെ ആശീർവാദവും, തുടർന്ന് തിരുന്നാൾ കോടിയിറക്കവും നടക്കും. സ്‌നേഹവിരുന്ന് ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ അറിയിച്ചു.