ചിക്കാഗോ: ഇന്ത്യന്‍ എന്‍ജിനിയേഴ്സ് അസോസിയേഷന്റെ അംബ്രല്ലാ ഓര്‍ഗനൈസേഷനായ എഎഇഐഒ ഇല്ലിനോയിസിലെ സെനറ്റര്‍മാര്‍, സ്റ്റേറ്റ് റെപ്രസെന്ററ്റീവ് കുക്ക് കൗണ്ടി കമ്മീഷണര്‍മാര്‍ എന്നിവരുമായി ഇല്ലിനോയ്സിലെ എന്‍ജിനീയറിംഗ് സമൂഹം, എന്‍ജിനീയറിംഗ് സ്റ്റുഡന്റ്സ്, സ്റ്റാര്‍ട്ടപ് കമ്പനികള്‍ എന്നിവ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു.
ഇല്ലിനോയ്സ് സെനറ്റ് പ്രസിഡണ്ട് സെനറ്റര്‍ ഡോ ഹാര്‍മണ്‍, സെനറ്റ് ഡെണ്പ്യൂട്ടി മജോറിറ്റി ലീഡര്‍ സെനറ്റര്‍ ലോറ മര്‍ഫി, ഗവണ്മെന്റ് എത്തിക്സ് അദ്ധ്യക്ഷ സെനറ്റര്‍ ആന്‍ ലെപ്പസി, തൊഴില്‍ ആന്‍ഡ് വാണിജ്യം കമ്മിറ്റിമാന്‍, സ്റ്റേറ്റ് റെപ്രസന്ററ്റീവ് സെത് ലുയിസ്, ഇന്റര്‍നാഷണല്‍ ട്രേഡ് ചെയര്മാന് സ്റ്റേറ്റ് റെപ്രസന്ററ്റീവ് മാര്‍ക്ക് വാക്കര്‍, കുക്ക് കൗണ്ടി ബോര്‍ഡ് കമ്മീഷണര്‍ കേവിന് മോറിസണ്‍, എന്ജിനിയേണ്ഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് ഗ്ലാഡ്സണ്‍ വര്‍ഗീസ്, സമ്മിറ്റ് ആന്‍ഡ് ഗാല ചെയര്മാന്മാരായ ഡോ. ദീപക് കാന്ത് വ്യാസ്, ഡോ. പ്രമോദ് വേറ, ബോര്‍ഡ് ഓഫ് ഡയറക്ടര്‍ രാജിന്ദര്‍ ബിര്ഡിംഗ് മാണ്റോ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തു.
ഈ വിഷയങ്ങളും ഇല്ലിനോയ്സിലുള്ള ജനങ്ങള്‍ അഭിമുഖീകരിക്കുന്ന മറ്റ് മുഖ്യപ്രശ്നങ്ങളെക്കുറിച്ചും ഒരു പാനല്‍ ചര്‍ച്ച സെപ്റ്റംബര്‍ 17-ന് ഓക്ക് ബ്രൂക്ക് മാരിയറ്റില്‍ വെച്ച് നടക്കുന്ന അസോസിയേഷന്റെ യുഎസ്-ഇന്ത്യാ ഗ്ലോബല്‍ സമ്മിറ്റില്‍ നടത്തപ്പെടുന്നതാണ്. ഇല്ലിനോയിസ് സെനറ്റ് പ്രസിഡണ്ട് സെനറ്റര്‍ ഡോണ്‍ ഹര്മണ്ണും ഇല്ലിനോയിസ് സെനറ്റ് ഡെപ്യൂട്ടി മനോജിറ്റി ലീഡര്‍ സെനറ്റര്‍ ലോറ മര്‍ഫിയും ഇതിനു നേതൃത്വം നല്‍കും.
മറ്റു ചില വിഷയങ്ങള്‍ ചര്‍ച്ച ചെണ്യ്തത്, ഇന്ത്യന്‍ ബിസിനസ് ഇല്ലിനോയ്സിലുള്ള പങ്കാളിത്തം, സ്റ്റാര്‍ട്ടപ് കമ്പനികള്‍ നേരിടുന്ന പ്രശ്നങ്ങള്‍, എന്‍ജിനീയറിംഗ് സ്റ്റുഡന്റ്സിന് കൂടുതല്‍ ഇന്റേണ്‍ഷിപ്, സ്കോളര്‍ഷിപ്പു പ്രോഗ്രാമുകള്‍, എങ്ങനെ കൂടുതല്‍ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള കമ്പനികളെ ഇല്ലിനോയിലേക്ക് ആകര്‍ഷിക്കാം, സ്റ്റാര്‍ട്ടപ് കമ്പനികള്‍ക്ക് കൂടുതല്‍ നികുതി ആനുകൂല്യങ്ങള്‍ എന്നിവയാണ്.
ഇതിന്റെ ഫോളോ അപ് മീറ്റിംഗ് സ്പ്രിംങ്സ് ഫീല്ഡില്വെച്ച് ഗവര്‍ണറും മറ്റു സെനറ്റര്‍മാരുമായി നടത്തുന്നതാണ്. കുക്ക് കൗണ്ടിയും എന്‍ജിനിയേഴ്സ് അസോസിയേഷനും ചേര്‍ന്ന് ഡിസംബറില്‍ ജോബ് ഫെയര്‍ നടത്താന്‍ പ്ലാനുള്ളതായി കമ്മീഷണര്‍ കേവിന് മോറിസണും അസോസിയേഷന് പ്രസിഡണ്ട് ഗ്ലാഡ്സണ്‍ വര്‍ഗീസും അറിയിക്കുകയുണ്ടായി.
സെപ്റ്റംബര്‍ 17-നുള്ള സമ്മേളനത്തിന് എല്ലാ ഇന്ത്യാക്കാരേയും ക്ഷണിക്കുന്നതായി അസോസിയേഷന് ഭാരവാഹികള്‍ അറിയിക്കുകയുണ്ടായി.