ജോണ്‍സണ്‍ കണ്ണൂക്കാടന്‍
ചിക്കാഗോ: ദീര്‍ഘകാലത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം ജോലിയില്‍നിന്നു വിരമിച്ച റോയി നെടുങ്ങോട്ടില്‍, സക്കറിയാസ് ചാക്കോ, ബൈജു ജോസ് എന്നിവര്‍ക്ക്, CTA, Pace, Metra and City employees എന്നിവര്‍ ക്നാനായ കമ്മ്യൂണിറ്റി സെന്‍ററില്‍വെച്ച് ജൂണ്‍ 10-ന് ആശംസകള്‍ നേര്‍ന്നു.
ചിക്കാഗോയിലെ സിറ്റിയില്‍ വളരെ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ഇവര്‍ മൂവരും തങ്ങളുടേതായ വ്യക്തിമുദ്ര മലയാളി സമൂഹത്തില്‍ കാഴ്ചവെച്ചിട്ടുണ്ട്.
തദവസരത്തില്‍ CTMA പ്രസിഡണ്ട് സാബു കട്ടപ്പുറം, സെക്രട്ടറി ലൂക്കോസ് ചുമ്മാര്‍, വൈസ് പ്രസിഡണ്ട് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവര്‍ ഫലകങ്ങള്‍ നല്‍കി മൂവരേയും ആദരിച്ചു.
ജീവിതത്തിന്‍റെ അടുത്ത അധ്യായം നിങ്ങള്‍ക്ക് ഇനി ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് അനന്തമായ സമയം നല്‍കട്ടെയെന്ന് സംഘടനാ ഭാരവാഹികള്‍ ആശംസിച്ചു.
CTMA യുടെ ആദ്യ പ്രസിഡണ്ട് സിറിയക് പുത്തന്‍പുരയില്‍, തോമസ് പൈക്കാട്ടുമാലില്‍, സെല്‍വന്‍ ചാക്കോ, CTMAപ്രസിഡണ്ട് ജോഷി വള്ളിക്കളം, രഞ്ജന്‍ ഏബ്രഹാം, റയാന്‍ നെടുങ്ങോട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നന്ദി പ്രസംഗം സെക്രട്ടറി ലൂക്കോസ് ചുമ്മാര്‍. എംസി ആയി പ്രവര്‍ത്തിച്ചത് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ആയിരുന്നു.
കുടുംബാംഗങ്ങള്‍ക്കൊപ്പം സ്നേഹവിരുന്നില്‍ പങ്കെടുത്ത് ആസ്വാദ്യകരമായ വിരമിക്കല്‍ ആശംസിച്ച് പിരിഞ്ഞു.