“തൃശ്ശൂര്‍ പൂരം ” അമേരിക്കൻ മലയാളികളുടെ മാമാങ്കമായ ഫൊക്കാന കൺവെൻഷനിൽ പുനരാവിഷ്കരിക്കുന്നു

sponsored advertisements

sponsored advertisements

sponsored advertisements

6 July 2022

“തൃശ്ശൂര്‍ പൂരം ” അമേരിക്കൻ മലയാളികളുടെ മാമാങ്കമായ ഫൊക്കാന കൺവെൻഷനിൽ പുനരാവിഷ്കരിക്കുന്നു

ശ്രീകുമാർ ഉണ്ണിത്താൻ

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉത്സവമാണ് തൃശ്ശൂര്‍ പൂരം, ആ പൂരം, തനതായ ശൈലിയിലൂടെ അമേരിക്കൻ മലയാളികളുടെ മാമാങ്കമായ ഫൊക്കാന കൺവെൻഷനിൽ അവതരിപ്പിക്കുന്നു.
ലായനാ സ്കൂൾ ഓഫ് ഡാൻസ് , ഫ്ലോറിഡ ആണ് “ഓം നമഃശിവായ എന്ന ഡാൻസ് പ്രോഗ്രാം അമേരിക്കൻ മലയാളികളുടെ പൂരമായ ഫൊക്കാന കൺവെൻഷനിൽ അവതരിപ്പിക്കുന്നത്.

കേരളത്തിലെ ഉത്സവങ്ങളുടെ ഉത്സവമായ തൃശ്ശൂര്‍ പൂരത്തിന് 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് തൃശ്ശൂർ പൂരം. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. ആ പൂരം ഫൊക്കാന കൺവെൻഷനിൽ പുനരാവിഷ്കരിക്കുബോൾ അമേരിക്കൻ മലയാളികൾക്ക് ഇതൊരു നവ്യനുഭവം ആയിരിക്കും. അമേരിക്കയിൽ ആദ്യമായാണ് ഇങ്ങനെ ഒരു ഡാൻസ് പ്രോഗ്രാം അരങ്ങ്റുന്നത്. വടക്കും നാഥാൻ എന്നും നാട്യങ്ങളുടെ രാജാവാണ്.

വാദ്യങ്ങളുടെ നാഥനായ ശിവന്‍റെ താണ്ഡവം പ്രശസ്‌തമാണ്‌. മഹാനര്‍ത്തകനാണ് ശിവന്‍. 108 നൃത്തങ്ങള്‍ ശിവനില്‍ നിന്ന് ആവിര്‍ഭവിച്ചു വെന്ന് പറയപ്പെടുന്നു. ജീവജാലങ്ങളെ ദു:ഖത്തിൽ നിന്നു മോചിപ്പിക്കാനും വിനോദത്തിനും വേണ്ടി നിത്യവും സായംസന്ധ്യയിൽ ശിവന് കൈലാസത്തില് നൃത്തം ചെയ്യുന്നു എന്നാണ് വിശ്വാസം . പാര്‍വ്വതിദേവി ലാസ്യനടനത്തിലൂടെ ഭഗവാനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയപ്പെടുന്നു.

ശാന്തതയും രൗദ്രതയും ശിവന്‍റെ പലഭാവങ്ങളാണ്. മനുഷ്യന് സമാനമായി നിരവധി വ്യത്യസ്‍തതകള്‍ ശിവന്‍റെ വ്യക്തിത്വത്തില്‍ കാണാം. മനുഷ്യര്‍ക്ക് സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്താവുന്ന ശിവ മഹിമകള്‍.
നിയന്ത്രണമില്ലാത്ത മനസ് മനുഷ്യനെ ഏത് തലത്തിലേക്കും കൊണ്ടുപോയേക്കാം. പ്രലോഭങ്ങള്‍ക്കും അത്യാഗ്രഹങ്ങള്‍ക്കും പിന്നാലെ പോകുന്ന മനസ്സുകളെ മോഹമില്ലത്ത അവസ്‌ഥയിലേക്ക് എത്തിക്കുവാൻ ഈ ഡാൻസുകൾക്കു കഴിയും എന്നാണ് വിശ്വാസം. എല്ലാ മോഹങ്ങളിൽ നിന്നും നിന്നും സ്വതന്ത്രമാണ് ശിവമയം എന്ന് പുരാണങ്ങളിൽ പറയുന്നു.

വിവിധ ഡാൻസ് ഗ്രൂപ്പുകളെ സമൈനയിപ്പിച്ചു നടത്തുന്ന ഈ ഡാൻസ് പ്രോഗ്രാം ഫൊക്കാന കൺവെൻഷന്റെ ഉൽഘാടനത്തോട് അനുബന്ധിച്ചാണ് നടത്തുന്നത്. ഈ പ്രോഗ്രാം കാണികളെ വിസ്മയത്തിൽ ആക്കും എന്ന കാര്യത്തിൽ യാതൊരു സംശ്യമില്ലന്നും, ഈ കൺവെൻഷൻ തന്നെ ഒരു തൃശ്ശൂര്‍ പൂരം ആക്കുവാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്ന്ന് പ്രസിഡന്റ് ജോർജി വർഗീസും സെക്രട്ടറി സജോമോൻ ആന്റണിയും അഭിപ്രായപ്പെട്ടു.

ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായി കൺവെൻഷനിൽ അവതരിപ്പിക്കുന്ന “ഓം നമഃശിവായ എന്ന ഡാൻസ് പ്രോഗ്രാം കാണുവാനും അത് അനുഭവിച്ചറിയാനും ഓരോ അമേരിക്കൻ മലയാളികളെയും ഫൊക്കാന കൺവെൻഷൻ എന്ന പുറപറമ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് ,സെക്രട്ടറി സജിമോൻ ആന്റണി ,ട്രഷറർ സണ്ണി മറ്റമന ,കൺവൻഷൻ ചെയർമാൻ ചാക്കോ കുര്യൻ എന്നിവർ അറിയിച്ചു .