ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ പെരുന്നാൾ ആഘോഷിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

6 July 2022

ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ പെരുന്നാൾ ആഘോഷിച്ചു

ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 1, 2, 3 ( വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്തിയാദരപൂർവ്വം കൊണ്ടാടി.

2022 – ലെ പെരുന്നാൾ ജൂൺ 26 ഞായറാഴ്ച വി.കുർബാനക്ക് ശേഷം ഇടവക വികാരി റവ.ഫാ. ഹാം ജോസഫ്‌, ഡീക്കൻ ജോർജ്ജ് പൂവത്തൂർ എന്നിവർ ചേർന്ന് കൊടിയേറ്റി. പെരുന്നാൾ ശുശ്രൂഷകൾ റവ.ഫാ. ജേക്കബ് ജോൺസ് കോർഎപ്പിസ്‌കോപ്പ, വികാരി റവ.ഫാ. ഹാം ജോസഫ്‌, ഡീക്കൻ ജോർജ്ജ് പൂവത്തൂർ എന്നിവരുടെ കാർമികത്വത്തിൽ നടത്തപ്പെട്ടു.

ജൂലൈ 1 വെള്ളിയാഴ്ച 6.30 pm നു സന്ധ്യാ നമസ്കാരം നടത്തപ്പെട്ടു. ജൂലൈ 2 ശനിയാഴ്ച 10:00 AM നു റവ.ഫാ. മെൽവിൻ ഗീവര്ഗീസ് മത്തായി “Plug into the power” എന്ന വിഷയത്തെ ആസ്പദമാക്കി സൺ‌ഡേ സ്കൂൾ, എംജിഒസിസം കുട്ടികൾക്ക് ഒരു റിട്രീറ് നടത്തുക ഉണ്ടായി. തുടർന്ന് 6.00 pm നു പെരുന്നാൾ സന്ധ്യാ നമസ്കാരവും, റവ.ഫാ. തോമസ് മാത്യു പെരുന്നാൾ പ്രാധാന്യത്തെ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ജീവിതത്തെ അടിസ്ഥാനമാക്കി വചന ശുശ്രൂഷ നടത്തുക ഉണ്ടായി.

ജൂലൈ 3 ഞായറാഴ്ച രാവിലെ 8.00 am നു റവ.ഫാ. ജേക്കബ് ജോൺസ് കോർഎപ്പിസ്‌കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന , റാസ, ശ്ലൈഹീക വാഴ്‌വ് എന്നിവയോടെ പെരുന്നാൾ ശുശ്രൂഷകൾ അനുഗ്രഹപൂർവ്വം സമാപിക്കയുണ്ടായി.

മാർത്തോമാ ശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യത്തിനു സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മധ്യസ്ഥതയിൽ അഭയം തേടുവാനും, പെരുന്നാള്‍ ശുശ്രൂഷകളിൽ ഭക്തി ആദരവുകളോടെ പങ്കു കൊണ്ട എല്ലാവരോടും പ്രിത്യേകിച്ചു സമീപ ഇടവക വികാരിമാരായ റവ.ഫാ. അബി ചാക്കോ, റവ.ഫാ. ജോർജ് ഡേവിഡ്, റവ.ഫാ. തോമസ് മാത്യു എന്നിവരോടുമുള്ള നന്ദിയും സ്നേഹവും ഇടവക വികാരി റവ.ഫാ. ഹാം ജോസഫ്, ട്രസ്റി കോശി ജോർജ്, സെക്രട്ടറി മീര ജൈബോയ്, പെരുന്നാൾ കമ്മറ്റിക്കുവേണ്ടി ഡീക്കൻ ജോർജ്ജ് പൂവത്തൂർ, രജി സക്കറിയ എന്നിവർ ചേർന്ന് അറിയിച്ചു.

വാർത്തകൾക്കു കടപ്പാട്:
റവ.ഫാ.ഹാം ജോസഫ് (വികാരി) (708) 856-7490
ഡീക്കൻ ജോർജ്ജ് പൂവത്തൂർ (പെരുന്നാൾ കൺവീനർ) (773) 315-3032
കോശി ജോർജ് (ട്രസ്റ്റീ) (224) 489-8166
മീര ജൈബോയ് (സെക്രട്ടറി) (980) 422-2044
രജി സക്കറിയ (പെരുന്നാൾ കോ-ഓർഡിനേറ്റർ) (740) 816 -9531