അപൂർണ്ണതയിലേക്കല്ല,പൂർണതയിലേക്ക് നയിക്കുന്നതായിരിക്കണം വിശ്വാസം :റവ ബിജോയ് എം ജോൺ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

13 July 2022

അപൂർണ്ണതയിലേക്കല്ല,പൂർണതയിലേക്ക് നയിക്കുന്നതായിരിക്കണം വിശ്വാസം :റവ ബിജോയ് എം ജോൺ

പി.പി.ചെറിയാൻ

ലോസാഞ്ചലസ് : വിശ്വാസമെന്നത് മനുഷ്യനെ അപൂർണതയിലേക്കല്ല പൂർണതയിലേക്ക് നയിക്കുന്നതായിരിക്കണമെന്നു വിശ്വാസത്തിന്റെ വിവിധ വശങ്ങളെ ഉദ്ധരിച്ചുകൊണ്ട് ലോസാഞ്ചലസ് മാർത്തോമാ ഇടവക വികാരി റവ ബിജോയ് എം ജോൺ അഭിപ്രായപ്പെട്ടു.

ജൂലൈ 12 ചൊവ്വാഴ്ച വൈകീട്ട് നടന്ന 426 -മത് ഇൻറർനാഷണൽ പ്രയർ ലൈൻ മീറ്റിംഗിൽ വചനശുശ്രൂഷ നിർവഹിക്കുകയായിരുന്നു റവ ബിജോയ് എം ജോൺ.

എബ്രായർകെഴുതിയ ലേഖനം പതിനൊന്നാം അദ്ധ്യായം ഒന്ന് മുതൽ 12 വരെയുള്ള വാക്യങ്ങളെ അധികരിച്ചു ബിജോയ്അച്ചൻ മുഖ്യ പ്രഭാഷണം നടത്തി .ലേഖനത്തിൽ പേരെടുത്തുപറഞ്ഞ അഞ്ചുപേരുടെ വിശ്വാസത്തിന്റെ ആഴങ്ങൾ എ പ്രകാരമായിരുന്നുവെന്ന് അച്ചൻ വിശദീകരിച്ചു .

ദൈവത്തിന്റെ കൂടെ നടന്ന ഹാനോക്കിന്റെ വിശ്വാസം ,മനുഷ്യന്റെ ബുദ്ധിക്കപ്പുറമായി ദൈവത്തിന്റെ ആലോചനയെ വിശ്വസിച്ച നോഹ ,ചോദ്യം ചെയാതെ ദൈവത്തെ അനുസരിക്കുന്ന, വിശ്വാസത്തിനു പുതിയ നിർവചനം കണ്ടെത്തിയ അബ്രഹാം ,അസാധ്യങ്ങളെ സാധ്യമാക്കിത്തരുന്ന ദൈവത്തിലുള്ള ആശ്രയമാണ് വിശ്വാസമെന്ന് ഉറക്കെ പ്രഖ്യാപിച്ച സാറ ഇവരുടെ ജീവിതത്തിലൂടെ നേടിയെടുത്ത ,ഉയർത്തിക്കാട്ടിയ വിശ്വാസത്തിന്റെ പൂർണത നാം ഓരോരുത്തരും ജീവിത മാതൃകയായി സ്വീകരിക്കണമെന്ന് അച്ചൻ ഉദ് ബോധിപ്പിച്ചു.

അനു ജോർജിന്റെ (ലോസാഞ്ചൽസ് ) പ്രാരംഭ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത് ജേക്കബ് മാത്യു (ലോസാഞ്ചൽസ്)നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു .കോഡിനേറ്റർ സി വി സാമുവേൽ സ്വാഗതം ആശംസിക്കുകയും മുഖ്യാതിഥിയെ വചന ശുശ്രൂഷയ്ക്കായി ക്ഷണിക്കുകയും ചെയ്തു . മാർത്തോമാ സഭയുടെ പൂർണസമയ പട്ട ക്കാരനായി ഇന്ത്യയിലെ വിവിധ ഇടവകകളിൽ സേവനമനുഷ്ഠിക്കുകയും ചെയ്ത അച്ചൻ ഇപ്പോൾ ലോസാഞ്ചൽസ് മാർത്തോമാ ഇടവകയിൽ ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് സാമുവേൽ പറഞ്ഞു.. കഴിഞ്ഞ് 425 ആഴ്ചകൾ തുടർച്ചയായി പ്രെയർ മീറ്റിംഗ് സംഘടിപ്പിക്കുന്നതിലൂടെ അനവധി പേരുടെ ആത്മീയവും ബൗദ്ധികവുമായ വളർച്ചയ്ക്ക് നിദാനമാകുകയും ചെയ്തതു ദൈവത്തിൽനിന്നും അളവില്ലാത്ത ലഭിച്ച നന്മകൾ ഒന്നുകൊണ്ടു മാത്രണെന്ന് സി വി എസ് ഓർമിപ്പിച്ചു.

തുടർന്ന് മറിയാമ്മ അബ്രഹാം(ഹൂസ്റ്റൺ) മധ്യസ്ഥ പ്രാർത്ഥനക്ക് നേതൃത്വം നൽകി, ഷിജു ജോർജ് തച്ചനാൽ ടെക്നിക്കൽ സപ്പോർട്ട്റായിരുന്നു. ടി എ മാത്യു നന്ദി പറഞ്ഞു ഇടികുള വർഗീസ് അച്ചന്റെ പ്രാർത്ഥനക്കും ആശിർവാദത്തിനുശേഷം യോഗം സമാപിച്ചു.