മദേഴ്സ് ഡേയും ഫാദേഴ്സ് ഡേയും ഒരുമിച്ച് ശനിയാഴ്ച്ച ഫിലഡൽഫിയയിൽ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

16 June 2022

മദേഴ്സ് ഡേയും ഫാദേഴ്സ് ഡേയും ഒരുമിച്ച് ശനിയാഴ്ച്ച ഫിലഡൽഫിയയിൽ

പി.ഡി.ജോർജ് നടവയൽ

ഫിലഡൽഫിയ: അമ്മയും അച്ഛനും അവിഭാജ്യം എന്ന മനോഹാരിതയെ ഹൃദയത്തിലേന്തി, മദേഴ്സ് ഡേയും ഫാദേഴ്സ് ഡേയും വേറിട്ടല്ലാ എന്ന മഹത്വം ഉയർത്തി, ‘മാതാ പിതാ ഗുരൂ ദൈവ’ മഹത്വ പ്രകീർത്തനമായി, മദേഴ്സ് ഡേയും ഫാദേഴ്സ് ഡേയും ഒരുമിച്ച്, സാഹോദര്യ നഗരമായ ഫിലഡൽഫിയയിൽ, ജൂൺ 18 ശനിയാഴ്ച്ച, വൈകുന്നേരം മൂന്നു മുതൽ എട്ടു മണി വരെ, സെൻ്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ (1009 അൺറൂ അവന്യൂ, ഫിലഡൽഫിയാ) ആഘോഷിക്കുന്നു.
കോവിഡാനന്തര കാലത്തിൻ്റെ ഉയിർത്തെഴുന്നേൽപ്പ് വിളംബരം ചെയ്തു കൊണ്ട്, ജൂണിൻ്റെ ഉത്സാഹത്തിളക്കങ്ങളെ പ്രസരിപ്പിച്ച്, ഭാരതീയ സംസ്കാരത്തിന്റെ കാതലായ “മാതാ-പിതാ- ഗുരു-ദൈവം” എന്ന സന്ദേശത്തിൻ്റെ ഉൾക്കാമ്പിനെ മുത്തമിട്ട്, നൃത്ത വിസ്‌മയവുമായി, ഗന്ധർവ ഗാനങ്ങളോടെ, നാവൂറും അത്താഴ വിരുവിരുന്നിനൊപ്പം വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയാ പ്രൊവിൻസ്, മദേഴ്സ് ഡേയും ഫാദേഴ്സ് ഡേയും ഒരുമിച്ച്, ഇതാദ്യമായി, ഫിലഡൽഫിയയിൽ ആഘോഷിക്കുന്നു. ഫാ. എം.കെ. കുര്യാക്കോസ് ഭദ്രദീപം തെളിയ്ക്കും. പെസൻസിൽവേനിയാ സ്റ്റേറ്റ് റെപ്രസെൻ്റേറ്റിവ് മാർടിനാ വൈറ്റ് മുഖ്യ സന്ദേശം നൽകും.
അവയവ ദാനത്തിൻ്റെ (വൃക്ക), ഫിലഡൽഫിയാ മാതൃകയായ, മിസ്. സുനിതാ അനീഷിനെ, എം കെ കുര്യാക്കോസ് അച്ചൻ ‘കനക ആട’ അണിയിച്ച് വേൾഡ് മലയാളി കൗൺസിലിനായി ആദരിക്കുന്നൂ. ഫിലഡൽഫിയയിൽ സുദീർഘകാലം നൃത്തപരിശീലന രംഗത്ത് അദ്ധ്യാപന സേവനം നിർവഹിച്ച അജി പണിക്കർക്ക് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് സമ്മാനിക്കുന്നു. കേരളത്തിൽ വേൾഡ് മലയാളി കൗൺസിൽ നിരാലംബർക്ക് നൽകുന്ന ഭവനനിർമ്മിതിലേക്ക് മാതൃപിതൃദിനാഘോഷ സായാഹ്ന മേളയിലെ വരുമാനം സംഭാവന ചെയ്യുന്നു. എല്ലാ സഹൃദയർക്കും സ്വാഗതം.
കൂടുതൽ വിവരങ്ങൾക്ക്: ജോസ് ആറ്റുപുറം (267-231-4643), സിബിച്ചൻ ചെമ്പ്ളായിൽ (215-869-5604), നൈനാൻ മത്തായി (215- 760-0447), തോമസ് കുട്ടി വർഗീസ് (267-515-8727), ജോർജ് നടവയൽ, ഷൈലാ രാജൻ, ഡോ. ജിൻസി മാത്യൂ, മറിയാമ്മ തോമസ്, ലൈസമ്മ ബെന്നി.