വിസ്കോൺസിൻ സീറോ മലബാർ മിഷനിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ

sponsored advertisements

sponsored advertisements

sponsored advertisements

5 July 2022

വിസ്കോൺസിൻ സീറോ മലബാർ മിഷനിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ

തോമസ് ഡിക്രൂസ്
മിൽവാക്കി: വിസ്കോൺസിൻ സീറോ മലബാർ കാത്തലിക് മിഷനിൽ ആണ്ടുതോറും ആഘോഷിച്ചുവരുന്ന ഇടവക മധ്യസ്ഥനായ വി. അന്തോനീസിന്റെ തിരുന്നാൾ 2022 ജൂലൈ 17 ഞായറാഴ്ച ആഘോഷിക്കും. തിരുനാൾദിനം ഉച്ചകഴിഞ്ഞു 3 മണിക്ക് ബ്ലൂമൗണ്ട് സെന്റ് തെരേസ് പള്ളിയിൽ ( 9525 W Bluemound Rd, Milwaukee, WI) നടക്കുന്ന ആഘോഷപൂർവ്വമായ തിരുനാൾ കർബ്ബാനക്ക് പള്ളോട്ടൈൻ സഭയുടെ പ്രൊവിൻഷ്യൽ റവ ഫാദർ ഡേവീസ് ഇടശ്ശേരി മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് ലദീഞ്, പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. തിരുനാൾ തിരുക്കർമ്മങ്ങളിലും തുടർന്ന് പാരിഷ് ഹാളിൽ നടക്കുന്ന കലാപരിപാടികളിലൂം ഡിന്നറിലും പങ്കെടുക്കുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ മിഷൻ ഡയറക്ടർ ഫാ നവീൻ പള്ളുരാത്തിൽ അറിയിച്ചു.
വിസ്കോൺസിൻ സീറോ മലബാർ മിഷനിൽ എല്ലാ ഞാറാഴ്ച്ചയും രാവിലെ 11 30 ന് കുർബാനയും തുടർന്ന് സി സി ഡിയും നടന്നുവരുന്നു.