മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പുതിയ ടീസര്‍

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

11 July 2022

മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പുതിയ ടീസര്‍

മമ്മൂട്ടി,ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. സോഷ്യല്‍ മീഡിയയിലൂടെ മമ്മൂട്ടി തന്നെയാണ് ടീസര്‍ പുറത്തുവിട്ടത്. മദ്യശാലയില്‍ തമിഴ് സിനിമ ഡയലോഗിന് അനുസരിച്ച് അഭിനയിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രമാണ് ടീസറിലുള്ളത്.

ചിത്രത്തിന്റെ പേര് അന്വര്‍ത്ഥമാക്കുന്ന രീതിയിലായിരുന്നു സിനിമയുടെ ആദ്യ ടീസര്‍ പുറത്തുവന്നത്. പകല്‍ സമയത്ത് കിടന്നുറങ്ങുന്ന ഒരു കൂട്ടം ആളുകളുടെ ദൃശ്യങ്ങളായിരുന്നു ടീസറില്‍ ഉണ്ടായിരുന്നത്.

പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രിയില്‍ കള്ളനുമായ വേലന്‍ എന്ന നകുലനായിട്ടാണ് നന്‍പകന്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. തമിഴിലും മലയാളത്തിലും ഒരേസമയം ചിത്രം ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാടിന്റെ വിവിധ മേഖലകളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്.