ചിക്കാഗോ എക്യുമെനിക്കല്‍ കുടുംബസംഗമം വൻ വിജയം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

9 June 2022

ചിക്കാഗോ എക്യുമെനിക്കല്‍ കുടുംബസംഗമം വൻ വിജയം

ബഞ്ചമിന്‍ തോമസ്
ചിക്കാഗോ: ചിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട കുടുംബസംഗമം ഏവര്‍ക്കും സന്തോഷത്തിന്‍റെ അനുഭവമായി. മാര്‍ത്തോമ്മാ ശ്ലീഹാ സീറോമലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട കുടുംബസംഗമം സ്നേഹവിരുന്നോടെ ആരംഭിച്ചു. പൊതുസമ്മേളനത്തിനു മുമ്പായി ചിക്കാഗോ ചെണ്ടക്ലബ് അവതരിപ്പിച്ച ചെണ്ടമേളം പ്രോഗ്രാമിന് മികവുള്ളതായി. റവ.ഡോ. മാത്യു പി. ഇടിക്കുളയുടെ പ്രാരംഭപ്രാര്‍ത്ഥനയോടെ പൊതുസമ്മേളനം ആരംഭിച്ചു. കുടുംബസംഗമത്തിന്‍റെ ചെയര്‍മാന്‍ ഫാ. ഹാം ജോസഫ് ഏവരെയും സ്വാഗതംചെയ്തു. എക്യുമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡണ്ട് മോണ്‍. തോമസ് മുളവനാല്‍ അദ്ധ്യക്ഷപ്രസംഗം നടത്തി.
കുടുംബസംഗമത്തിന്‍റെ മുഖ്യാതിഥി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭി.ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനിയെ റവ.ഫാ. എബി ചാക്കോ (വൈസ് പ്രസി. എക്യുമെനിക്കല്‍ കൗണ്‍സില്‍) സദസ്സിനു പരിചയപ്പെടുത്തി. തുടര്‍ന്ന് തിരുമേനി അര്‍ത്ഥവത്തായ സന്ദേശം നല്കുകയും ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.
ഭവനരഹിതര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ‘ഹോം ഫോര്‍ ഹോംലെണ്‍സ്’ പദ്ധതിയെപ്പറ്റി ജോ. സെക്രട്ടറി സാം തോമസ് വിശദീകരിക്കുകയും ഈ വര്‍ഷത്തെ ഊഴം ലഭിച്ച സെ. ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് എല്‍മണ്‍സ്റ്റ് ഇടവക ധനസഹായം ഏറ്റുവാങ്ങുകയും ചെയ്തു. സാമ്പത്തിക സഹാണ്‍ണ്‍യം നല്കിയ സ്പോണ്‍സേഴ്സിന് ട്രഷറര്‍ പ്രവീണ്‍ തോമസ് നന്ദി രേഖപ്പെടുത്തുകയും ഫലകങ്ങള്‍ നല്കി ആദരിക്കുകയും ചെയ്തു.
2020-2022 കാലങ്ങളില്‍ വിവാഹിതരായ യുവദമ്പതികളെ ആശംസാഫലകങ്ങള്‍ നല്കി ആദരിക്കുന്ന ചടങ്ങും ഈ വര്‍ഷത്തെ പ്രത്യേകതയായിണ്‍രുന്നു. യൂത്ത്ഫോറം കണ്‍വീനര്‍ മെല്‍ജോ വര്‍ഗീസും റീനു തോമസും ചടങ്ങിനു നേതൃത്വം നല്കി. കൗണ്‍സില്‍ സെക്രട്ടറി ഏലിയാമ്മ പുന്നൂസ് സമ്മേളനത്തില്‍ സംബന്ധിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. എംസിമാരായ ജോര്‍ജ് പണിക്കരും ബഞ്ചമിന്‍ തോമസും പൊതുസമ്മേളനത്തിന്‍റെ നടപടികള്‍ നിയന്ത്രിച്ചു.
പൊതുസമ്മേളനാനന്തരം നടത്തപ്പെട്ട കള്‍ച്ചറല്‍ പ്രോഗ്രാമില്‍ വിവിധ ദേവാലയങ്ങളില്‍ നിന്നുമുള്ള മനോഹരങ്ങളായ നൃത്തങ്ങള്‍, സ്കിറ്റ്, ഗാനങ്ങള്‍ എന്നിവ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. സമ്മേളനത്തില്‍ എത്തിയവരില്‍നിന്നും റാഫിളിലൂടെ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്ക് സമ്മാനങ്ങള്‍ നല്കി.
കള്‍ച്ചറല്‍ പ്രോഗ്രാമിന്‍റെ എംസിമാരായി പ്രവര്‍ത്തിച്ച റവ.ഫാ. തോമസ് മാത്യു, ജോര്‍ജ് പണിക്കര്‍, ജാസ്മിന്‍ ഇമ്മാനുവല്‍ എന്നിവര്‍ പ്രോഗ്രാമിന്‍റെ ഇടവേളകളില്‍ ക്വിസുകള്‍, ഗാനങ്ങള്‍, തമാശകള്‍ എന്നിവകളാല്‍ സദസ്സിന് കൂടുതല്‍ ഊര്‍ജസ്വലത നല്കി. റവ. ജോ വര്‍ഗീസ് മലയില്‍ സമാപന പ്രാര്‍ത്ഥന നടത്തി. റവ.ഫാ. ഹാം ജോസഫിന്‍റെ ആശീര്‍വാദപ്രാര്‍ത്ഥനയോടെ കുടുംബസംഗമം സമാപിച്ചു.
കുടുംബസംഗമത്തിന്‍റെ നടത്തിപ്പിന് റവ.ഫാ. ഹാം ജോസഫ് (ചെയര്‍മാന്‍), ജോര്‍ജ് പണിക്കര്‍ (ജന. കണ്‍വീനര്‍), ജാസ്മിന്‍ ഇമ്മാനുവല്‍ (കോ-ണ്‍കണ്‍വീനര്‍), ബഞ്ചമിന്‍ തോമസ് (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍), കൂണ്‍ടാതെ 30 അംഗ കമ്മിറ്റിയും നേതൃത്വം നല്കി.
രക്ഷാധികാരികളായ അഭി. മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട്, റവ. മോണ്‍. തോമസ് മുളവനാല്‍ (പ്രസിഡണ്ട്), റവ. ഫാ. എബി ചാക്കോ (വൈ. പ്രസിഡണ്ട്), ഏലിയാമ്മ പുന്നൂസ് (സെക്രട്ടറി), പ്രവീണ്‍ തോമസ് (ട്രഷറര്‍), സാം തോമസ് (ജോ. സെക്രട്ടറി), ബിജോയി സഖറിയ (ജോ. ട്രഷറര്‍) എന്നീ എക്സിക്യൂട്ടീവ് കമ്മിറ്റി എക്യുമെനിക്കല്‍ കൗണ്‍സിലിന് നേതൃത്വം നല്കുന്നു.