വേൾഡ് മലയാളി കൗൺസിൽ കലാസന്ധ്യ-2022 ഡോ പോൾ പൂവത്തിങ്കൽ,കലാഭവൻ ജയൻ എന്നിവർ പങ്കെടുക്കും

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

19 July 2022

വേൾഡ് മലയാളി കൗൺസിൽ കലാസന്ധ്യ-2022 ഡോ പോൾ പൂവത്തിങ്കൽ,കലാഭവൻ ജയൻ എന്നിവർ പങ്കെടുക്കും

ചിക്കാഗോ: വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 23 ആം തീയതി നടത്തുന്ന സംഗീത -കലാസന്ധ്യയിൽ സുപ്രസിദ്ധ ടി വി താരം കലാഭവൻ ജയൻ കോമഡി ഷോ നയിക്കും. അമേരിക്കയിൽ താരം നയിക്കുന്ന ഉജ്ജ്വല പരിപാടിയാണ് ശനിയാഴ്ച മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ആഡിറ്റോറിയത്തിൽ നടത്തുന്ന കലാസന്ധ്യയിൽ അരങ്ങേറുന്നതെന്ന് പ്രൊവിൻസ് പ്രസിഡന്റ് ബെഞ്ചമിൻ തോമസ്, പ്രോഗ്രാം കൺവീനർ ഫിലിപ്പ് പുത്തൻപുര, സെക്രട്ടറി തോമസ് ഡിക്രൂസ് എന്നിവർ അറിയിച്ചു. ശനിയാഴ്‌ച വൈകിട്ട് ആറു മണിക്ക് നടക്കുന്ന ചെണ്ടമേളത്തോടെ പരിപാടികൾക്ക് തുടക്കമാകും.

വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസ് ഏറ്റെടുത്തിട്ടുള്ള ഭവനനിർമ്മാണപദ്ധതികളുടെയും വിവിധങ്ങളായ ജീവകാരുണ്യപ്രവർത്തനങ്ങളുടെയും ധനശേഖരണാർത്ഥം സംഘടിപ്പിച്ചിട്ടുള്ള ഈ പരിപാടിയിൽ വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ-റീജിയൻ നേതാക്കൾ പങ്കെടുക്കുമെന്ന് ഡബ്ല്യൂ.എം.സി അമേരിക്ക റീജിയൻ വൈസ് പ്രസിഡന്റ് മാത്യൂസ് എബ്രഹാം അറിയിച്ചു. ഗ്ലോബൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് പ്രസിഡന്റ് പി സി മാത്യു, അമേരിക്ക റീജിയൻ ഭാരവാഹികളായ ജോൺസൻ തലച്ചെല്ലൂർ (പ്രസിഡന്റ്),എൽദോ പീറ്റർ (ജന.സെക്രെട്ടറി), അനീഷ് ജെയിംസ് (ട്രഷറർ), മുൻ പ്രസിഡന്റ് സുധീർ നമ്പ്യാർ എന്നിവർ സ്പോൺസർമാരെ ആദരിക്കും. സിമി ജെസ്റ്റോ ജോസഫ് എം സി ആയിരിക്കും.

പ്രശസ്‌ത കർണാടിക് സംഗീത വിദഗ്ധൻ റവ ഡോ പോൾ പൂവത്തിങ്കൽ നയിക്കുന്ന ശ്രുതിസാന്ദ്രമായ സംഗീതനിശയിൽ ചിക്കാഗോ സ്ട്രിങ്സ് ഓർക്കസ്ട്ര യിലെ പ്രശസ്ത ഗായകരായ ചിന്തുരാജ്, സുനിൽ വാസുപിള്ളൈ, അനിത കൃഷ്ണ (ന്യൂയോർക്ക്) എന്നിവർ ഗാനങ്ങൾ ആലപിക്കും.

ടിക്കറ്റുകൾ തത്സമയവിതരണത്തുകൂടി ക്രമീകരിച്ചിട്ടുണ്ട്. കലാസന്ധ്യയുടെ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി

ചിക്കാഗോ പ്രൊവിൻസ് ഭാരവാഹികളായ മാത്തുക്കുട്ടി ആലുംപറമ്പിൽ, കോശി ജോർജ്ജ്, സാബി കോലത് പ്രൊഫ. തമ്പി മാത്യു, ബീന ജോർജ്ജ് , തോമസ് വർഗീസ്, സജി കുര്യൻ, ആഗ്നസ് തെങ്ങുംമൂട്ടിൽ എന്നിവർ അറിയിച്ചു.

പ്രമുഖ റിയൽട്ടർ ശ്രീ മോഹൻ സെബാസ്റ്റ്യൻ, ഈപ്പൻ ക്ലിനിക് ചിക്കാഗോ എന്നിവർ പരിപാടിയുടെ മെഗാ സ്പോൺസർമാരും ഡോ. ജോ.എം. ജോർജ്ജ്, പ്രമുഖ ലോൺ ഓഫീസർ ശ്രീ ടിജോ കൈതക്കാത്തൊട്ടിയിൽ എന്നിവർ ഗ്രാൻഡ് സ്പോൺസർമാരുമാണ്. കലാസന്ധ്യയുടെ എല്ലാ സ്പോൺസർമാർക്കും ശനിയാഴ്ച ചേർന്ന എക്സിക്യൂട്ടീവ് നന്ദി പറഞ്ഞു.

—തോമസ് ഡിക്രൂസ്