പ്രൊഫഷണൽ സാമൂഹ്യ പ്രവർത്തകരുടെ റിസോർസുകൾ ഗവൺമെന്റ് ഉപയോഗപ്പെടുത്തും

sponsored advertisements

sponsored advertisements

sponsored advertisements

18 September 2022

പ്രൊഫഷണൽ സാമൂഹ്യ പ്രവർത്തകരുടെ റിസോർസുകൾ ഗവൺമെന്റ് ഉപയോഗപ്പെടുത്തും

മാറിയ സാമൂഹ്യസാഹചര്യങ്ങളിൽ പ്രൊഫഷണൽ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് പ്രസക്തി ഏറുകയാണെന്നും അത്തരം പ്രവർത്തകരുടെ റിസോർസുകൾ വിവിധ മേഖലകളിൽ ഉപയോഗപ്പെടുത്താൻ സർക്കാർ സംവിധാനങ്ങൾ പ്രത്യേക പരിഗണന നൽകുമെന്ന് സഹകരണ – രജിസ്ട്രേഷൻ – സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം ബി.സി .എം കോളേജിൽ കേരളാ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (ക്യാപ്സ്) വാർഷിക പൊതുയോഗവും ദശവത്സരാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്യാപ്സ് സംസ്ഥാന പ്രസിഡന്റ് ലീഡാ ജേക്കബ്ബ് (റിട്ട. ഐ. എ എസ് ) അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് ഡോ.ജോസഫ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ഡോ. ഐപ്പ് വർഗ്ഗീസ്, ട്രഷറർ എം.ബി. ദിലീപ് കുമാർ , ഡോ. അനീഷ് K R എന്നിവർ സംസാരിച്ചു.

ക്യാപ്സ് നടപ്പാക്കുന്ന ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായുള സെമിനാർ ഫ്രാൻസിസ് മൂത്തേടൻ നയിച്ചു.

റിപ്പോർട്ട് : എം ബി ദിലീപ് കുമാർ

കോട്ടയം ബി.സി .എം കോളേജിൽ കേരളാ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (ക്യാപ്സ്) വാർഷിക പൊതുയോഗത്തിന്റെയും ദശവത്സരാഘോഷങ്ങളുടെയും ഉദ്ഘാടനകർമ്മം സഹകരണ – രജിസ്ട്രേഷൻ – സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു.